കയ്റോ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ഈജിപ്തില്‍ അല്‍ഫത് പള്ളിയില്‍ ഒളിച്ചിരുന്ന മൊഹമ്മദ് മുര്‍സി അനുകൂലികള്‍ക്കു നേരെ നടത്തിയ നടപടി ഈജിപ്ത് സൈന്യം അവസാനിപ്പിച്ചു.
പള്ളിയിലുണ്ടായിരുന്ന 385 പ്രക്ഷോഭകരെ അറസ്റ്റു ചെയ്തതായി ഈജിപ്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൈനിക നടപടി അവസാനിപ്പിച്ചതോടെ പുതിയ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് മുസ്ളീം ബ്രദര്‍ഹുഡ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മൊഹമ്മദ് മുര്‍സിക്ക് അധികാരം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കഴിഞ്ഞ നാലു ദിവസമായി നടത്തി വന്ന പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 750 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: