ന്യൂദല്‍ഹി: ദാവൂദ് ഇബ്രാഹിമിന്റെയും ലഷ്കറി തോയ്ബയുടെയും മുഖ്യ സഹായി അബ്ദുള്‍ കരിം തുണ്ടയെ ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റ് ചെയ്തു.
> സയീദ് അബ്ദുള്‍ കരിം അഥവാ തുണ്ട ഇന്ത്യയിലെമ്പാടുമായി 40ല്‍ അധികം ബോംബ് സ്ഫോടനങ്ങള്‍ ആസൂത്രണ ചെയ്ത കേസിലെ പ്രധാന പ്രതിയാണ്.
> 70 കാരനായ തുണ്ട ഭീകരസംഘടനയായ ലഷ്കറെ തോയ്ബയുടെ ബോംബ് നിര്‍മാതാക്കളില്‍ വിദഗ്ധനാണ്. ഭീകരസംഘടനയില്‍ ചേരുന്നതിന് മുമ്പ് 1980 കളുടെ ആദ്യ പകുതിയില്‍ ഇയാള്‍ ഹോമിയോപ്പതി കട നടത്തുകയായിരുന്നു.
> ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ പിക്വാ സ്വദേശിയായ തുണ്ട 2001ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ പാക്കിസ്ഥാനോട് ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്ന 20 ഭീകരരില്‍ ഒരാളാണ്.
> ബോംബ് നിര്‍മാണത്തിനിടെ ഒരു കൈ നഷ്ടപ്പെട്ടതിനാലാണ് തുണ്ട എന്ന പേര് ഇയാള്‍ക്ക് ലഭിക്കുന്നത്. അതിന്റെ അര്‍ഥം വികലാംഗന് എന്നാണ്.
> ഭേദപ്പെടുത്തിയ സ്ഫോടക ഉപകരണങ്ങള്‍ (ഐഇഡി) നിര്‍മിക്കുന്നതിനുള്ള പരിശീലനം തുണ്ടയ്ക്ക് പാക്കിസ്ഥാനില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അവിടെ വച്ചാണ് ഇയാള്‍ ലഷ്കര്‍ ഭീകരരുമായി ബന്ധപ്പെടുന്നതും അവരുടെ മുന്‍നിര ബോംബ് നിര്‍മാതാവായി മാറുന്നതും.
> 1990കളുടെ ആദ്യകാലങ്ങളില്‍ ഉത്തര്‍പ്രദേശില്‍ സ്ഫോടനം നടത്തുന്നതിന് ഇയാള്‍ നിരവധി താത്കാലിക സ്ഫോടക ഉപകരണങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
> ഇയാള്‍ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ആയിട്ടാണ് അറിയപ്പെടുന്നത്.
> ലഷ്കര്‍ തലവന്‍ ഹാഫിസ് മുഹമ്മദ് സയീദും അതിന്റെ പ്രതിരൂപമായ ജെയ്ഷെ ഇ മുഹമ്മദിന്റെ മൗലാന അഷര്‍ മസൂദ് അലവിയും ഈ പട്ടികയില്‍ പെടുന്നു.
> 996ല്‍ തുണ്ടയ്ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
> ജമ്മു കാശ്മീരിന് പുറത്ത് ലഷ്കറിന്റെ പ്രധാന ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ച കുറ്റത്തിന് സിബിഐ ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, ദല്‍ഹി, റോഹ്തക്, ജലാന്തര്‍ എന്നിവിടങ്ങളില്‍ നടന്ന 43 ബോംബ് സ്ഫോടനങ്ങളാണ് ഇവ. ഇതില്‍ 20 പേര് കൊല്ലപ്പെടുകയും 400 ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
> രണ്ടുപേര്‍ കൊല്ലപ്പെട്ട 1993 ഡിസംബര്‍ 6ന് ഇന്റര്‍ സിറ്റി ട്രെയിന്‍ സ്ഫോടനത്തിനും ഇയാള്‍ നേതൃത്വം വഹിച്ചു.
> ദല്‍ഹി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് പുറത്തും ലജ്പത് നഗറിലും സ്ഫോടനം സംഘടിപ്പിച്ചതില്‍ ഇയാള്‍ക്ക് മുഖ്യ പങ്കുണ്ട്.
> ബാംബ് നിര്‍മാണ വിദഗ്ധനെന്നതിന് പുറമെ ജമ്മു കാശ്മീരിന് പുറത്ത് ലഷ്കറെ തോയ്ബയെ വ്യാപിപ്പിക്കുന്നതിലും തുണ്ടയ്ക്ക് പ്രധാനപങ്കുണ്ട്.
> 1998നു ശേഷം ബോംബ് നിര്‍മാണത്തില്‍ ഇയാള്‍ നേരിട്ട് പങ്കെടുത്തിട്ടില്ല. പകരം യുവാക്കള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ലഷ്കര്‍ പ്രവര്‍ത്തകര്‍ക്ക് സമ്പത്ത് എത്തിച്ച് ഇന്ത്യയിലെമ്പാടുമായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തു.
> ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ച് നേരത്തെ നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. ബംഗ്ലാദേശ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വന്നതോടെ ഒരുവേള ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലും വാച്യാര്‍ഥത്തില്‍ ഉപേക്ഷിച്ചിരുന്നു. പക്ഷേ ലഷ്കര്‍ ഭീകരന് അബ്ദുള്‍ റസാക് മസൂദിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതോടെ അത്തരം വാര്‍ത്തകളെല്ലാം കള്ളമാണെന്ന് തെളിഞ്ഞു. മസൂദ് അടുത്ത കാലത്ത് തുണ്ടയെ നേരിട്ടു കണ്ടതായും പ്രത്യേക സെല്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: