മോസ്കോ: ഒളിമ്പിക് ചാമ്പ്യന്‍ യു.എസ്.എീന്‍ ബോള്‍ട്ടിന് 200 മീറ്ററിലും സുവര്‍ണനേട്ടം കൈവരിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. 19.66 സെക്കന്റുകള്‍ കൊണ്ടാണ് ബോള്‍ട്ട് ലോകചാമ്പ്യന്‍ഷിപ്പിന്റെ തന്റെ രണ്ടാം സ്വര്‍ണം എത്തിപ്പിടിച്ചത്. 19.79 സെക്കന്റില്‍ എത്തിയ സ്വന്തം നാട്ടുകാരനായ വാറന്‍ വേര് വെള്ളിയും അമേരിക്കയുടെ കര്‍ട്ടിസ് മിച്ചല്‍ (20.04) വെങ്കലവും നേടി.
വനിതാ വിഭാഗത്തില്‍ ഷെല്ലി ആന്‍ ഫ്രേസറിന്റെ കുതിപ്പു തടയാന്‍ 200 മീറ്ററിലും ആരുമുണ്ടായില്ല. ലണ്ടന്‍ ഒളിമ്പിക്സിലെ നഷ്ടം മോസ്കോയില്‍ നികത്തിയതിന്റെ ആഹ്ലാദത്തിലാണ് ജമൈക്കയുടെ റോക്കറ്റ് ഷെല്ലി. നേരത്തെ വനിതകളുടെ 100 മീറ്ററില്‍ താരറാണിയായ ഷെല്ലി 200 മീറ്ററിലും അതാവര്‍ത്തിക്കുകയായിരുന്നു. 22.17 സെക്കന്റിലാണ് ഷെല്ലി തന്റെ രണ്ടാം സ്വര്‍ണത്തിലേക്ക് എത്തിപ്പിടിച്ചത്. ഐവറികോസ്റ്റിന്റെ മുറിയേലെ അഹൗറി (22.32) വെള്ളി നേടി. 100 മീറ്ററിലും അഹൗറിക്കുതന്നെയായിരുന്നു വെള്ളി. നൈജീരിയയുടെ ബ്ലെസാങ്ങ് ഒക്കാബരെ (22.32) വെങ്കലവും നേടി. രണ്ടും മൂന്നുംസ്ഥാനക്കാര് ഒരേ സമയത്താണ് ഫിനിഷ് ചെയ്തത്.
ഷെല്ലിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയിരുന്ന അമേരിക്കന്‍ താരം അലിസണ് ഫെലിക്സ് മത്സരത്തിനുണ്ടായിരുന്നുവെങ്കിലും ഇടക്ക് പരിക്കേറ്റ് പിന്മാറുകയായിരുന്നു. ലണ്ടനില്‍ അലിസണാണ് ഷെല്ലിയെ വീഴ്ത്തിയിരുന്നത്. ഇക്കുറി അമേരിക്കന്‍ താരത്തിന് സ്വര്‍ണം നേടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അത് ചരിത്രത്താളുകളില്‍ ഇടംപിടിക്കുമായിരുന്നു. ലോകചാമ്പ്യന്‍ഷിപ്പുകളില്‍ എക്കാലത്തെയും മികച്ച മെഡല്നേട്ടക്കാരി എന്ന പദവി അലിസണിന്റെ പേരില്‍ കുറിക്കപ്പെടുമായിരുന്നു.
പുരുഷന്മാരുടെ ലോംഗ്ജംപില് റഷ്യയുടെ അലക്സാണ്ടര്‍ മെങ്കോവ് ഒന്നാംസ്ഥാനത്തെത്തി. 8.56 മീറ്റര്‍ ചാടിയാണ് റഷ്യന്‍ താരം ഒന്നാമതെത്തിയത്. തന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് മെങ്കോവ് ഈ ദുരം കുറിച്ചത്. ഈ വര്‍ഷത്തെ റഷ്യന്‍ താരത്തിന്റെ മികച്ച ദൂരമാണിത്. നെതര്‍ലാന്‍ഡ്സിന്റെ ഇഗ്നേഷ്യസ് ഗെയ്ഷാ വെള്ളിയും (8.29 മീറ്റര്‍) മെക്സിക്കോയുടെ ലൂയി റിവേര (8.27) വെങ്കലവും നേടി. വനിതകളുടെ ഹാമര്‍ത്രോയില്‍ പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോഡ് സ്ഥാപിച്ചുകൊണ്ട് ഒളിമ്പിക് ചാമ്പ്യന്‍ താതിയാന ലിസെങ്കോ ഒന്നാമതെത്തി. 78.80 മീറ്ററാണ് അവര്‍ കുറിച്ച പുതിയ ദൂരം. പോളണ്ടിന്റെ അനിറ്റ (78.46) രണ്ടാമതും ചൈനയുടെ ഷാംഗ് വെങ്ങ്സിയു (75.56) മൂന്നാമതും ഫിനിഷ് ചെയ്തു.ഷോട്ട്പുട്ടില്‍ ജര്‍മ്മനിയുടെ ഡേവിഡ് സ്റ്റോള്‍ സ്വര്‍ണം നേടി. 21.73 മീറ്ററാണ് സ്റ്റോള്‍ കുറിച്ച പുതിയ ദൂരം. അമേരിക്കയുടെ റയാന് വിറ്റിംഗ് വെള്ളിയും (21.57) സിലാന് ആംസ്ട്രോംഗ് (21.34) വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: