പനങ്ങാട്: മരട് നഗരസഭയുടെ ശാന്തിവനം പൊതുശ്മശാനത്തില്‍ നടന്നത് മാപ്പ് അര്‍ഹിക്കാത്തതും മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ സംഭവങ്ങളാണെന്ന് സന്മാര്ഗ സന്ദര്ശിനിസഭ. ഒരേ ചിതയില്‍ രണ്ട് മൃതദേഹങ്ങള്‍ ദഹിപ്പിക്കുവാന്‍ ശ്രമിച്ചതും മറ്റാരുടെയോ അസ്ഥി സ്വന്തം അമ്മയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് മകന് നല്കിയതും മനുഷ്യത്വരഹിതമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സഭാ പ്രസിഡന്റ് പി.എ.രാധാകൃഷ്ണന്, സെക്രട്ടറി എം.ആര്.ഉണ്ണി എന്നിവര്‍ ജില്ലാ കളക്ടറോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നെട്ടൂര്‍ ശാന്തിവനം ശ്മശാനം ആധുനികവല്‍ക്കരിക്കണമെന്നും പണി പൂര്‍ത്തിയായ കുമ്പുളം ശ്മശാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നും സന്മാര്ഗ സന്ദര്‍ശിനി സഭ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: