കൊച്ചി:2013 ന്റെ രണ്ടാം പാദത്തില്‍ സ്വര്‍ണത്തിന്റെ ആഗോള ഡിമാന്റില്‍ 53 ശതമാനം വര്‍ധനവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. സ്വര്‍ണത്തിന്റെ പ്രധാന വിപണികളായ ഇന്ത്യയിലെയും ചൈനയിലെയും ഡിമാന്റ് വര്‍ധനവാണ് ഈ നേട്ടത്തിനു പിന്നില്‍.
സ്വര്‍ണാഭരണങ്ങള്‍ക്ക് ഈ കാലയളവില്‍ 37 ശതമാനം ഡിമാന്റ് വര്‍ധന ഉണ്ടായി. ചൈനയില്‍ ഇത് 54 ശതമാനവും ഇന്ത്യയില്‍ 51 ശതമാനവും ആണ്. മിഡില്‍ ഈസ്റ്റിലും തുര്‍ക്കിയിലും സ്വര്‍ണാഭരണങ്ങള്‍ക്ക് മികച്ച ഡിമാന്റ് രേഖപ്പെടുത്തി.
സ്വര്‍ണ ബാറുകള്‍ക്കും നാണയങ്ങള്‍ക്കും 78 ശതമാനം ഡിമാന്റ് വര്‍ധനവ് ഉണ്ടായി. ചൈനയില്‍ ഇത് 157 ശതമാനവും ഇന്ത്യയില്‍ 116 ശതമാനവുമായിരുന്നു. ആഭരണങ്ങളും ബാറുകളും നാണയങ്ങളുമടക്കം 1083 ടണ്‍ ആണ് ഈ പാദത്തിലെ സ്വര്‍ണത്തിന്റെ മൊത്ത ഡിമാന്റ്. 39 ബില്യണ്‍ യുഎസ് ഡോളറാണ് ഇത്രയും സ്വര്‍ണത്തിന്റെ മൊത്തം മൂല്യം. മുന്‍വര്‍ഷത്തെക്കാള്‍ 53 ശതമാനം വര്‍ധനവാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: