മുംബൈ: രൂപയുടെ മൂല്യം ഇടിവ് ഉത്സവാഘോഷങ്ങള്‍ക്കും മങ്ങല്‍ ഏല്‍പ്പിക്കുന്നു. എല്ലാ തരം ഉത്പന്നങ്ങള്‍ക്കും വില ഉയരുമെന്നാണ് വിലയിരുത്തല്‍. ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, മൊബെയില്‍ ഫോണുകള്‍ മുതലായവയുടെ വില ഉയരും. ഉത്സവ സീസണില്‍ ഈ ഉത്പന്നങ്ങളുടെ വില്പനയിലും കാര്യമായ വര്‍ധനവാണ് പ്രകടമാകാറുള്ളത്.
കഴിഞ്ഞ പാദത്തില്‍ അഞ്ച് ശതമാനം മുതല്‍ 10 ശതമാനം വരെ വില വര്‍ധനവ് വരുത്തിയിരുന്നു. രൂപ ഇതേ നിലവാരത്തില്‍ തുടരുകയാണെങ്കില്‍ വിലയില്‍ വീണ്ടും 2-3 ശതമാനം വരെ വര്‍ധനവ് വരുത്തേണ്ടി വരുമെന്ന് വിദഗ്ധര്‍ പറയുന്നു ഡ്യൂറബിള്‍ ഉത്പന്ന വിപണിയുടെ വളര്‍ച്ചയില്‍ 12 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പവും ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കാത്തിരുന്നതുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉത്പന്ന നിര്‍മാതാക്കള്‍ക്കും ഇലക്ട്രോണിക്സ് നിര്‍മാതാക്കള്‍ക്കും വാര്‍ഷിക വിറ്റുവരവിന്റെ 25-30 ശതമാനവും സംഭാവന ചെയ്യുന്നത് ഉത്സവകാല വിപണികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: