മോണ്ട്രിയല്: മോണ്ട്രിയലില് നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പാരാലിംമ്പിക് നീന്തല്‍താരം വിക്ടോറിയ അര്‍ലെന്‍ മത്സരിക്കാനാകില്ല. 18 വയസ്സുകാരിയായ താരത്തിന്റെ മുറിവ് സ്ഥിരതയുള്ളതല്ല എന്നാണ് അന്ത്രാഷ്ട്ര പാരാലിംമ്പിക് സമിതി ഉന്നയിക്കുന്ന വാദം.
വൈറല്രോഗത്തെ തുടര്‍ന്നാണ് വിക്ടോറിയയുടെ കാലുകള്‍ നഷ്ടമായത്. എന്നാല്‍ ഇത് ഭേദമാക്കാമെന്ന് സമിതി വാദിച്ചതോടെ വിക്ടോറിയയ്ക്ക് ലോക ചാമ്പ്യന്‍ഷിപ്പ് നഷ്ടമായേക്കും. 2010ലാണ് അര്‍ലന്‍ നിന്തല്‍ കുളത്തില്‍ വിസ്മയം തീര്‍ക്കാന്‍ തുടങ്ങിയത്.
ചുരുങ്ങിയ രണ്ട് വര്‍ഷം കൊണ്ട് വനിതകളുടെ 400 മീറ്റര്‍ ഫ്രീ സ്റ്റൈലിലും 100 മീറ്റര്‍ ഫ്രീ സ്റ്റൈലിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ വിക്ടോറിയയ്ക്ക് സാധിച്ചിട്ടുണ്ട്. 2012ലെ ഗെയ്ംസില്‍ സ്വര്‍ണ മെഡലോടെ ലോകറെക്കോര്‍ഡിന് ഉടമ കൂടിയാണ് വിക്ടോറിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: