കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 400 രൂപ വര്‍ദ്ധിച്ച് 23,040 രൂപയായി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 2880 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 440 രൂപ വര്‍ദ്ധിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ വില വര്‍ദ്ധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
ഈ മാസം ആദ്യം 21,200 രൂപ ആയിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പതിമൂന്നാം തീയ്യതി സ്വര്‍ണവിലയില്‍ 520 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. അതിനു ശേഷം മൂന്നു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെയും ഇന്നുമായി സ്വര്‍ണവില കുത്തനെ ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: