ശ്രീനഗര്‍: നിയന്ത്രണ രേഖ മറികടന്ന് പലഭാഗങ്ങളിലും പാക് സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തു. പൂഞ്ചിലെ മെന്താര്‍ സെക്ടറിലും ഹമീര്‍പൂരിലും ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി കനത്ത വെടിവെപ്പുണ്ടായി.
ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ 12ാം തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
കഴിഞ്ഞ ദിവസം കാര്‍ഗിലിലും ദ്രാസിലും പാക് സേന ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിച്ചിരുന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് അതിര്‍ത്തിയിലുണ്ടായിരിക്കുന്നത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇവിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: