കെയ്റോ: ഈജിപ്തില്‍ സൈന്യവും മുര്‍സി അനുകൂലികളും തമ്മിലുളള സംഘര്‍ഷം രാജ്യ വ്യാപകമായി തുടരുകയാണ്. വെള്ളിയാഴ്ച മാത്രം സംഘര്‍ഷത്തില്‍ ഈജിപ്തിലെ വിവിധ ഭാഗങ്ങളിലായി 60 പേര് കൊല്ലപ്പെട്ടു.
ബുധനാഴ്ച്ച പ്രസിഡന്റ് ആദിലി മന്‍സൂറിന്റെ ഉത്തരവിനെ തുടര്‍ന്ന് മുര്‍സി അനുകൂലികള്‍ തമ്പടിച്ചിരുന്ന പ്രതിഷേധ ക്യാമ്പുകള്‍ സൈന്യം ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചിരുന്നു. ഇതിനെതിരെ വെളളിയാഴ്ച്ച പ്രാര്‍ത്ഥനക്ക് ശേഷം വിവിധ നഗരങ്ങളില്‍ മുര്‍സി അനുകൂലികള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ സൈന്യം തിരിഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതുവരെ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 638 പേര് കൊല്ലപ്പെട്ടതായി സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
എന്നാല്‍ തങ്ങളുടെ മൂവായിരത്തോളം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് മുസ്ലിം ബ്രദര്‍ഹുഡ് പറയുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ അടിയന്തരാവസ്ഥ അവഗണിച്ചും പ്രക്ഷോഭം തുടരാനാണ് മുസ്ലീം ബ്രദര്‍ഹുഡ് തീരുമാനം. അതിനിടെ ലോകരാജ്യങ്ങള്‍ അപലപിച്ച സൈനിക നീക്കങ്ങളെ ന്യായീകരിച്ച് സൗദി രാജാവ് രംഗത്തെത്തി. തീവ്രവാദത്തിനെതിരെ ഈജിപ്ത് സ്വീകരിക്കുന്ന എന്ത് നടപടിയും തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് അദ്ദേഹം അറയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: