ചെന്നൈ: കൂടംകുളം ആണവനിലയത്തിലെ വൈദ്യുതി ഉദ്പാദനം ഈ മാസം അവസാനത്തോടെ ആരംഭിക്കും. ആയിരം മെഗാവാട്ടിന്റെ രണ്ട് യൂണിറ്റുകളാണ് കൂടംകുളം ആണവനിലയത്തിലുള്ളത്. ആദ്യ യൂണിറ്റില്‍ നിന്ന് 500 മെഗാവാട്ട് വൈദ്യുതി ഉദ്പാദനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ആണവോര്‍ജ റെഗുലേറ്ററി ബോര്‍ഡ് ഇതിന് വ്യാഴാഴ്ച്ച അനുമതി നല്കി. ഈ മാസം അവസാനത്തോടെ നിലയത്തിന്റെ ആദ്യഘട്ടം വിതരണശൃംഖലയുമായി ബന്ധിപ്പിക്കാനാകുമെന്നു കരുതുന്നതായി സൈറ്റ് ഡയറക്ടര്‍ ആര്.എസ്. സുന്ദര്‍ അറിയിച്ചു.
ഉല്പാദന ശേഷി ഘട്ടംഘട്ടമായി 750, 900, 1000 മെഗാവാട്ടായി ഉയര്‍ത്തുന്നതിന് ബോര്‍ഡിന് വീണ്ടും അപേക്ഷ നല്‍കും. കൂടംകുളത്ത് റഷ്യന്സഹായത്തോടെ 1,000 മെഗാവാട്ട് ശേഷിയുള്ള രണ്ടു യൂണിറ്റുകളാണു ന്യൂക്ലിയര്‍ പവര്‍ കോര്പറേഷന് ഓഫ് ഇന്ത്യ നിര്‍മിച്ചിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ മാസമാണ് കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: