ആഭ്യന്തര ഓഹരി വിപണി കൂപ്പുകുത്തി. വിപണിക്ക് കടുത്ത തിരിച്ചടി നല്‍കിക്കൊണ്ട് സെന്‍സെക്സ് 18,660.13 പോയിന്റിലേക്കാണ് താഴ്ന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഇന്നലെ ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ 707.46 പോയിന്റ് താഴ്ന്നതാണ് വിപണിയെ തകര്‍ത്തത്. അതേസമയം ദേശീയ ഓഹരിവിപണിയായ നിഫ്റ്റിലും ഇടിവുണ്ടായി. ഇവിടെ 230 പോയിന്റാണ് താഴ്ന്നത്. നിഫ്റ്റില്‍ 5512.05 ആണ് പോയിന്റ് നില.
ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 62ലേക്ക് താഴ്ന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ് രൂപയ്ക്ക് ഇപ്പോഴുണ്ടായിരിക്കുന്നത്. ബാങ്കിംഗ് സൂചിക 4.9 ശതമാനം താഴ്ന്നപ്പോള്‍ റിയാല്‍റ്റി 4.4ലേക്കും മെറ്റല്‍ സൂചിക 4.43 ശതമാനത്തിലേക്കുമാണ് ഇടിഞ്ഞത്. എച്ച്ഡിഎഫ്സി, മാരുതി സുസുക്കി, ഭെല്‍, ടാറ്റാ പവര്‍, സ്റ്റര്‍ലെറ്റ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ രാവിലെ മുതല്‍ വിപണിയില്‍ അനുകൂല ദൃശ്യമല്ല പ്രകടമായത്.
വ്യാപാരം ആരംഭിച്ചതു മുതല്‍ സെന്‍സെക്സ് 500 പോയിന്റില്‍ അധികം ഇടിഞ്ഞു. പിന്നെ ഈ താഴ്ച്ചയില്‍ നിന്നും വിപണി കരകയറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: