ബെയ്റൂട്ട്: ലെബനിന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്ന സ്ഫോടനത്തില്‍ 16 പേര് കൊല്ലപ്പെടുകയും. ഇരുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഷിയാ വംശജര്‍ ഭൂരിപക്ഷമുള്ള ഹിസ്ബുള്ളയുടെ സ്വാധീനകേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്.
രാജ്യതലസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള സ്ഥലമാണ് ബെയ്റൂട്ടിലെ സയ്യിദ് അല്‍ ഷുബാ കോംപ്ലക്സ്. ഇവിടെയുള്ള ജനവാസകേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്ത് ഹിസ്ബുള്ള കൂറ്റന്‍ റാലികളും സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ 200 പേരില്‍ 150 തോളം പേരുടേയും നില അതീവ ഗുരുതരമാണ്. സിറിയയില്‍ കലാപം നടത്തിയ വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിന്റെ സൈന്യത്തെ പിന്തുണച്ചവരാണ് ഹിസ്ബുള്ള.
സിറിയന്‍ സുന്നി വിഭാഗമായ ഐഷ ഉംഅല്‍ മൗമിനീന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തെത്തുടര്‍ന്ന് താല്‍ക്കാലിക പ്രധാനമന്ത്രി നജീബ് മികാത്തി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഹിസ്ബുല്ലയെ ഭീകരവാദ സംഘടനയായി യൂറോപ്യന്‍ യൂണിയന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
സ്ഫോടനത്തില്‍ നിരവധി കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തകരാറുകള്‍ സംഭവിച്ചു. വന്‍ ശബ്ദത്തോടുകൂടി ഭൂമി കുലുങ്ങിയതായും കെട്ടിടങ്ങള്‍ തകര്‍ന്നു വിഴുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു. ബെയ്റൂട്ട് മേഖലയില്‍ ഈ വര്‍ഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: