ചടയമംഗലം: ഒരുമാസമായി ചടയമംഗലം ജഢായുപ്പാറ കോദണ്ഡരാമക്ഷേത്ര സന്നിധിയില്‍ നടന്നുവന്ന രാമായണോത്സവത്തിന് മഹാതീര്ത്ഥാടനത്തോടെ സമാപനമായി.
രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. 8 മുതല്‍ രാമായണ പരായണം നടന്നു. ഉച്ചയ്ക്ക് 2ന് തീര്‍ത്ഥയാത്രാ സമ്മേളനം ആലുവാ അദ്വൈതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു. രാമായണത്തിന് ദൈവീക പരിവേഷം നല്‍കുന്നതിലുപരി രാമായണത്തിലെ ധാര്‍മ്മിക മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനാണ് ശ്രമിക്കേണ്ടതെന്ന് സ്വാമിജി പറഞ്ഞു. ?രണാധികാരികളുടെ കുത്തഴിഞ്ഞ ?രണ സംവിധാനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിവുറ്റ തലമുറയെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് സ്വാമി ഓര്‍മ്മിപ്പിച്ചു.മാതാപിതാക്കളെയും സത്യധര്മ്മാധികളെയും ഉപേക്ഷിക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് മടിയില്ലാത്തത് രാമായണം വായിക്കാത്തത് മൂലമാണെന്ന് തുടര്‍ന്നു സംസാരിച്ച ആര്‍എസ്എസ് സംസ്ഥാന ധര്‍മ്മ ജാഗരണ്‍ പ്രമുഖ് വി. കെ. വിശ്വനാഥന് പറഞ്ഞു. സ്വന്തം ഭാര്യ ഒഴികെ മേറ്റ്ല്ലാ സ്ത്രീകളും അമ്മമാരായി കാണുന്ന സംസ്കാരത്തില്‍ നിന്ന് സ്വന്തം അമ്മ ഒഴികെ മേറ്റ്ല്ലാ സ്ത്രീകളും കാര്യമാരായി കാണുന്ന പാശ്ചാത്യ രീതിയിലേക്ക് മാറിയതാണ് ഇന്നത്തെ ദുരന്തകാരണം.
ആര്‍എസ്എസ് പുനലൂര്‍ ജില്ലാ സംഘചാലക് ആര്. ദിവാകരന്, ചടയമംഗലം താലൂക്ക് സംഘചാലക് എസ്. ചന്ദ്രച്ചൂഡന്‍, റിട്ട. ഡെപ്യൂട്ടി കളക്ടര്‍ എന്‍. രാമചന്ദ്രന്‍നായര്‍, അഡ്വ. ആര്. രാജേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് നാലിനാരം?ിച്ച ജഢായുപ്പാറ തീര്‍ത്ഥയാത്രയ്ക്ക് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.?ഡി. വത്സന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: