പി.വി. സിന്ധു
ഇന്ത്യന്‍ ബാഡ്മിന്റണിന്റെ യശസ്സ് വാനോളമുയര്‍ത്തിയ പി.വി.സിന്ധുവാണ് ഈയാഴ്ച്ച വാര്‍ത്തകളില്‍ നിറഞ്ഞ വനിത. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ വാനോളമുയര്ന്നിരുന്ന പ്രതീക്ഷ തല്ലിത്തകര്‍ത്ത് സൈന നെഹ്വാളും കശ്യപും കാലിടറി വീഴുമ്പോഴായിരുന്നു അഭിമാനനേട്ടമായി സിന്ധു സെമിയില്‍ കടന്ന് വെങ്കലം നേടിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ലോക ഒന്നാംനമ്പറായ ചൈനയുടെ ഷിസ്യാന് വാങ്ങിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചാണ് പതിനെട്ടുകാരിയായ സിന്ധു സെമിയിലെത്തിയത്.
സെമിയില്‍ ഇന്ത്യയുടെ പ്രതീക്ഷ സഫലമാക്കാന്‍ ഈ പതിനെട്ടുകാരിക്ക് കഴിഞ്ഞില്ലെങ്കിലും ലോക ബാഡ്മിന്റന്‍ ചരിത്രത്തില്‍ ഇന്ത്യയുടെ പേര് പതിപ്പിച്ചാണ് പി.വി.സിന്ധു തിരികെയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: