തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പ്രവാസി വിദേശ നാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്ക് പരിഷ്കരിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
അമേരിക്കന്‍ ഡോളറിലുള്ള എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെവരെ കാലാവധിയില്‍ വാര്‍ഷിക പലിശ നിരക്ക് 2.67 ശതമാനവും രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെവരെ 2.48 ശതമാനവും മൂന്ന് വര്‍ഷം മുതല്‍ നാല് വര്‍ഷത്തില്‍ താഴെവരെ 3.78 ശതമാനവും നാല് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തില്‍ താഴെവരെ 4.17 ശതമാനവും അഞ്ച് വര്‍ഷത്തിന് 4.56 ശതമാനവും എന്നിങ്ങനെയായിരിക്കും. മേല്‍പ്പറഞ്ഞ കാലാവധികള്‍ക്കുള്ള വാര്‍ഷിക പലിശ നിരക്ക് പൗണ്ട് സ്റ്റര്‍ലിങ്ങ് നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 2.86 ശതമാനവും 2.71 ശതമാനവും 3.87 ശതമാനവും 4.11 ശതമാനവും 4.41 ശതമാനവും യൂറോ നിക്ഷേപങ്ങള്‍ക്ക് 2.47 ശതമാനവും 2.56 ശതമാനവും 3.74 ശതമാനവും 3.96 ശതമാനവും 4.20 ശതമാനവും ആയിരിക്കും. ആര്‍എഫ്സി നിക്ഷേപ വാര്‍ഷിക പലിശ നിരക്ക് ആറ് മാസം മുതല്‍ ഒരുവര്‍ഷത്തില്‍ താഴെ വരെ ഒരു ശതമാനവും ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെവരെ 2.67 ശതമാനവും രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ വരെ 2.48 ശതമാനവും മൂന്ന് വര്‍ഷത്തിന് 3.78 ശതമാനം എന്നിങ്ങനെ പരിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: