കൊച്ചി : ജൂലൈ മാസ വില്പനയില് ഫോര്‍ഡ് ഇന്ത്യയ്ക്ക് സര്‍വകാല റെക്കോഡ്. ആഭ്യന്തര മൊത്ത വിപണിയിലും കയറ്റുമതിയിലും 12,338 വാഹനങ്ങളാണ് ഫോര്‍ഡ് ഇന്ത്യ വിറ്റഴിച്ചത്. പ്രതിമാസ വില്പന ചരിത്രത്തില്‍ ഫോര്‍ഡിന് ഇത് സര്‍വകാല റെക്കോഡാണ്. 48 ശതമാനം വര്‍ധന.
ആഭ്യന്തര വിപണിയില്‍ 7867 വാഹനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തേക്കാള്‍ 26 ശതമാനം വര്‍ധനവ്. ജൂലൈ മാസം ഫോര്‍ഡ് ഇന്ത്യ കയറ്റുമതി ചെയ്തത് 4471 യൂണിറ്റുകളാണ്. 114 ശതമാനം വര്‍ധനവ്. 2012 ല്‍ ഇതേ കാലയളവില്‍ ഇത് 2087 യൂണിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: