ലണ്ടന്‍: ബ്രിട്ടണിലെ ഹീത്രു വിമാനത്താവളത്തില്‍ അല്‍ഖ്വയ്ദയുടെ ഭീകരാക്രമണ ഭീഷണി. വനിതാ ചാവേറിനെ ഉപയോഗിച്ചുകൊണ്ട് വിമാനത്താവളത്തില്‍ സ്ഫോടനം നടത്തുന്നതുള്‍പ്പെടെയുള്ള ആക്രമണ പദ്ധതികള്‍ ആല്ഖ്വയ്ദ ആസൂത്രണം ചെയ്യുന്നുവെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയട്ടുണ്ട്.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി മാത്രമാണ് വിമാനത്താവളത്തിലേക്ക് കടത്തിവിടുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന സ്ത്രീകളെ പ്രത്യേകമായി ശ്രദ്ധിച്ചുവരുകയാണെന്ന് വിമാനത്താവളത്തിലെ അധികൃതര്‍ പറയുന്നു.
വേനല്‍ അവധിയിലായതിനാല്‍ പതിവിലധികം ആളുകളാണ് വിമാന യാത്രക്കായി ഹീത്രു വിമാനത്താവളത്തില്‍ എത്തുന്നത്. എന്നാല്‍ എല്ലാവരും പരിശോധനയോട് സഹകരിക്കുന്നതായും വിമാനത്താവള അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: