മുംബൈ: നാവികസേനയുടെ തീപിടിച്ച മുങ്ങിക്കപ്പലായ ഐ.എന്‍.എസ് സിന്ധുരക്ഷകില്‍ ഉണ്ടായിരുന്ന രണ്ടു നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
നാലു മലയാളികളടക്കം 18 നാവികരാണ് അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ നേവിയുടെ അന്തര്‍വാഹിനി കപ്പല്‍ ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
വെളിച്ചക്കുറവും മറ്റും തെരച്ചിലിന് പ്രതിബന്ധം സൃഷ്ടിക്കുകയാണ്. ഹരിപ്പാട് നീണ്ടൂര്‍ സ്വദേശി വിഷ്ണു (21), വെള്ളറട വാഴിച്ചല്‍ സ്വദേശി ലിജു ലോറന്‍സ് (29), തലശ്ശേരി സ്വദേശി വികാസ്(22), പൂജപ്പുര വെങ്കട്ട് രാജ് എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികള്‍. കപ്പലില്‍ സ്ഫോടനമുണ്ടായ സമയത്ത് കപ്പലിന്റെ പുറത്തുണ്ടായിരുന്ന മൂന്നു നാവികര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് അന്തര്‍വാഹിനിയില്‍ സ്ഫോടനം ഉണ്ടാവുകയും തീപിടിക്കുകയും ചെയ്തത്. സ്ഫോടനത്തെ തുടര്‍ന്ന് അന്തര്‍വാഹിനി മുങ്ങുകയും ചെയ്തിരുന്നു. മിസൈലുകളും ടോര്‍പിഡോകളും ഉള്‍പ്പെടെയുള്ള അത്യാധുനിക യുദ്ധ സന്നാഹങ്ങള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഏതെങ്കിലും യുദ്ധോപകരണങ്ങള്‍ പൊട്ടിത്തെറിച്ചതാകാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: