ന്യൂദല്‍ഹി: തുടര്‍ച്ചയായ ഒന്‍പതു തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും അവാര്‍ഡ് നിഷേധിക്കപ്പെട്ടിലുള്ള പ്രതിഷേധം വ്യാപകമായതോടെ വോളിബോള്‍ താരം ടോംജോസഫിന് അര്‍ജ്ജുന അവാര്‍ഡ് നല്കാന് ധാരണ.
ഇതുസംബന്ധിച്ച തീരുമാനം കേന്ദ്രകായികമന്ത്രാലയം സ്വീകരിച്ചതായാണ് വിവരം. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. അവാര്‍ഡുജേതാക്കളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ കായികമന്ത്രാലയം തീരുമാനത്തിലെത്തിയത്. അവാര്‍ഡു ജേതാക്കളുടെ എണ്ണം ടോം ജോസഫിനേയും മറ്റു രണ്ടുപേരെയും ഉള്‍പ്പെടുത്തി 15ല്‍ നിന്നും 18 ആക്കി ഉയര്‍ത്താനാണ് കായികമന്ത്രി ജിതേന്ദ്രസിങ്ങിന്റെ തീരുമാനം.
ഇന്ത്യയിലെ എക്കാലത്തേയും മികച്ച വോളിബോള്‍ താരങ്ങളിലൊരാളായ ടോം ജോസഫിനെ അവാര്‍ഡിനു പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ച് സായ് ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍, ഇതടുപക്ഷ എംപിമാര്‍ എന്നിവര്‍ കായികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് എംപിമാരും കേന്ദ്രമന്ത്രിമാകും കായികമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു.
ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നിഷേധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിക്കും കായികമന്ത്രിക്കും കത്തയച്ചിരുന്നു. ഇതേ തുടര്‍ന്ന് അര്‍ജ്ജുന അവാര്‍ഡിന്റെ ഫയല്‍ തിരിച്ചു വിളിച്ചതായി കായികമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: