ഇംഗ്ലണ്ടില്‍ നിങ്ങളുടെ കാര്യം മെച്ചമോ? അല്ല. ചാരിത്രമത്രേ വംശത്തിന്റെ ജീവന്; ചാരിത്രഹാനിയാണ് വംശനാശത്തിന്റെ പ്രഥമലക്ഷണം എന്ന് ചരിത്രം കാണിച്ചുതരുന്നു. ചാരിത്രക്ഷയം കണ്ടുതുടങ്ങിയാല്‍ വംശത്തിന്റെ നാശവും കണ്ടുതുടങ്ങി. ഈ ദോഷങ്ങള്‍ക്ക് നിവൃത്തിയെന്ത്? സന്താനങ്ങള്‍ക്ക് ഭാര്യാഭര്ത്താക്കന്മാരെ തിരഞ്ഞെടുക്കുന്നത് മാതാപിതാക്കളാകയാല് ഈ ദോഷത്തിന് അല്‍പ്പം പരിഹാരമുണ്ടാകും. ഇന്ത്യയിലെ കന്യകമാര്‍ക്ക് മനോരാജ്യം കുറയും. അവരുടെ ദൃഷ്ടി അധികവും കാര്യഭാഗത്തിലാണ്. അതുനിമിത്തം അവരുടെ ജീവിതത്തില്‍ കാവ്യഭംഗി കുറയും. എന്നാല്‍ മറുവശത്ത് വിവാഹസ്വാതന്ത്ര്യം അധികസുഖപ്രദമായി കാണുന്നുണ്ടോ? അതില്ലതാനും. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പ്രായേണ നല്ല മനസ്സുഖമുണ്ട്. അവിടെ ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ വളരെ കലഹമുണ്ടാകുന്നില്ല. നേരെമറിച്ച് വിവാഹവിഷയത്തില്‍ അതിസ്വാതന്ത്ര്യമുള്ള ഐക്യരാജ്യങ്ങളില്‍ (അമേരിക്കയില്‍) തരംകെട്ട വിവാഹങ്ങളും സുഖംകെട്ട ഗൃഹങ്ങളും നിരവധിയുണ്ട്. ദുഃഖം എവിടെയും ഇവിടെയും എല്ലായിടത്തുമുണ്ട്. ഇതുകൊണ്ട് എന്തു തെളിയുന്നു? നമ്മുടെ ലൗകികാദര്ശങ്ങള് ഒന്നുകൊണ്ടും വലിയ സുഖമുണ്ടാകയില്ല. നാമെല്ലാവരും സുഖത്തിനുവേണ്ടി കഠിനമായി പ്രയത്നിക്കുന്നു. ഒരു ഭാഗത്ത് അല്‍പ്പം സുഖമുണ്ടാകുമ്പോഴേക്കും മറുഭാഗത്ത് അനല്പ്പദുഃഖം പ്രത്യക്ഷമാകുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: