ന്യൂദല്‍ഹി: ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നല്കുന്ന കാര്യം കായിക മന്ത്രാലയം പരിഗണിക്കുന്നു. രണ്ട് ദിവസത്തിനകം ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. പട്ടിക പുനപരിശോധിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
ടോം ജോസഫിന് അര്‍ജുന അവാര്‍ഡിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സ്പോര്‍ട്സ് അതോറിട്ടി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ ആവശ്യപ്പെട്ട് കായിക മന്ത്രിയെ കണ്ടിരുന്നു. ടോം ജോസഫിന്റെ പേര് അവസാനവട്ട ചര്‍ച്ച വരെ ഉണ്ടായിട്ടും വലിയ വാഗ്വാദങ്ങള്‍ക്ക് ശേഷം ഒഴിവാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ടോം ജോസഫിന് അവാര്‍ഡ് നല്കുന്ന കാര്യം കായിക മന്ത്രാലയം വീണ്ടും പരിഗണിക്കുന്നത്.
സ്വതന്ത്ര സമിതിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നതെന്നും പുന പരിശോധന സാധ്യമാണോ എന്ന് പരിശോധിക്കുമെന്നും കായിക മന്ത്രി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എല്ലാ എം.പിമാരും ഒറ്റക്കെട്ടായി കേന്ദ്ര കായിക മന്ത്രിയെ കണ്ട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഫയല്‍ തിരിച്ചു വിളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: