പാറ്റ്ന: ബോധ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് മതപുരോഹിതനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കേസ് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ ആണ് അറസ്റ്റ് നടത്തിയിരിക്കുന്നത്.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അരൂപ് ബ്രഹ്മചാരി എന്ന പുരോഹിതനെയാണ് പോലീസിന്റെ സഹായത്തോടെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ സ്ഫോടനത്തില്‍ ഇയാളുടെ പങ്ക് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.
പശ്ചിമബംഗാള്‍ സ്വദേശിയായ ഇയാള്‍ ബോധ്ഗയയില്‍ താമസമാക്കിയിരുന്ന പുരോഹിതനാണ്. ഗയയിലെ രാംപൂര്‍ പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിട്ടുള്ള ഇയാളില്‍ നിന്ന് എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കഴിഞ്ഞ ജൂലൈ ഏഴിനായിരുന്നു ക്ഷേത്രത്തില്‍ പത്തോളം ചെറു സ്ഫോടനങ്ങള്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: