കെയ്റോ: ഈജിപ്റ്റില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പിന്തുണയ്ക്കുന്നവരും പട്ടാളവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല്‍പ്പത് പേര് മരിച്ചു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരുടെ ക്യാമ്പുകള്‍ ഒഴിപ്പിക്കുന്നതിനിടെയാണ് സംഭവം. സൈനിക നടപടി ചെറുത്തവര്‍ക്കെതിരെ സൈന്യം വെടിവയ്ക്കുകയായിരുന്നുവെന്ന് വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധക്കാരുടെ ക്യാമ്പുകള്‍ സൈന്യം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തു. ഇതോടെ മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ മരണം 250 ആയി. മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഈജിപ്തില്‍ പ്രക്ഷോഭം നടക്കുന്നത്.
പള്ളികളിലും ചത്വരങ്ങളിലും തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകര്‍ സമാധാനപരമായി പിരിഞ്ഞു പോകണമെന്നും രക്തച്ചൊരിച്ചിലുകള്‍ ഒഴിവാക്കണമെന്നും സൈന്യം അഭ്യര്‍ത്ഥിച്ചു. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: