തൃപ്പൂണിത്തുറ: ഭാരതീയ സംസ്ക്കാരം അറിയണമെങ്കില്‍ സംസ്കൃതം പഠിച്ചേ കഴിയുവെന്ന് ജസ്റ്റീസ് കെ.തങ്കപ്പന് അറിയിച്ചു. വിദേശികള്‍ ഭാരതത്തില്‍ വന്ന് സംസ്കൃതം പഠിക്കാന്‍ ശ്രമിക്കുന്നത് ഇതിലുള്ള അറിവുകള്‍ ചൂഷണം ചെയ്ത് നേട്ടമുണ്ടാക്കാനാണ്. നമുക്ക് സംസ്കൃതത്തില്‍ ഉള്ള മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും ചോറ്റാനിക്കര ഗവണ്മെന്റ് വിഎച്ച്എസ് സ്കൂളില്‍ നടന്ന രാമന്‍മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വം, ശ്രീകൃഷ്ണ കോളേജിലെ വി.അച്യുതന് കുട്ടിമാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചോറ്റാനിക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ എം.എസ്.സജയ് കുട്ടികള്‍ക്കുള്ള പുരസ്ക്കാരവും ക്യാഷ് അവാര്‍ഡും നല്കി. ഓണക്കൂര്‍ ശങ്കരഗണകന് സ്മാരക പുരസ്ക്കാരം, കണിശംപറമ്പില് നാരായണന് ജ്യോത്സ്യര് സ്മാരക പുരസ്ക്കാരം, തിരുവില്ല്വാമല കല്യാണിക്കുട്ടി ടീച്ചറുടെ പ്രത്യേക പുരസ്ക്കാരം എന്നിവയും ചടങ്ങില്‍ വച്ച് നല്കി. സമിതിയുടെ പ്രസിഡന്റ് ഡോ.കെ.ജി.കുമാരി അദ്ധ്യക്ഷത വഹിച്ചു. എം.ജി.അരവിന്ദന്, കെ.കൊച്ചനിയന്, പി.പി.ഗീത ടീച്ചര്‍, തങ്കപ്പന് മാസ്റ്റര്‍, രാജപ്പന്, പ്രൊഫ.കല്യാണിക്കുട്ടി, പി.ആര്.വിജയലക്ഷ്മി, എ.എ.മദനമോഹനന്‍, രമാദേവി, കെ.കെ.മാധവന് ആചാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: