ന്യൂദല്‍ഹി: സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ മോദി ഒന്നാമത്. ബ്ലോഗ്വര്‍ക്സ് ആണ് ഇതംസംബന്ധിച്ച സര്‍വെ സംഘടിപ്പിച്ചത്. ബിജെപി നേതാവ് എല്‍.കെ.അദ്വാനിയാണ് രണ്ടാമത്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മൂന്നാമതെത്തി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇതാദ്യമായി ടോപ്-ഫൈവില്‍ ഇടം നേടി. നാലാം സ്ഥാനമാണ് നിതീഷിന്. മെയ് മാസത്തില്‍ നടത്തിയ സര്‍വെയില്‍ 17-ാം സ്ഥാനത്തായിരുന്നു നിതീഷ്.
പ്രധാനമന്ത്രി മന്മോഹന് സിംഗ് ആദ്യ അഞ്ച് പേരുടെ പട്ടികയില്‍ ഇടം നേടിയില്ല എന്നതും ശ്രദ്ധേയമാണ്. അഞ്ചാം സ്ഥാനത്തായിരുന്ന മന്മോഹന് സിംഗിന്റെ സ്ഥാനം ഇപ്പോള്‍ ആറാമതാണ്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളാണ് അഞ്ചാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: