ഭൂതമെന്നൊന്നില്ല. ഭാവിയും. പക്ഷേ, ഈ രണ്ടു അസ്തിത്വമില്ലായ്കകള്ക്കുമിടയില് മനസ്സ് നിലനില്ക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ യാതനകളത്രയും. മനസ്സില്‍ ജീവിക്കുകയെന്നാല്‍ യാതനകളില്‍ ജീവിക്കുകയെന്നാണ്, ദീനതകളില്‍, നരകത്തില്‍. മനസ്സാണ് നരകം. ഇതെപ്പറ്റി പെട്ടെന്ന് ബോധവാനാവുക, ഇപ്പോള്‍ പുതിയ ഒരു പ്രവേശനദ്വാരമുണ്ട്; വര്‍ത്തമാനത്തിന്റെ, ഉണ്മയുടെ കവാടം. അസ്തിത്വമുണ്ടായിരിക്കുന്നത് വര്ത്തമാനത്തിന് മാത്രമാണ്, അല്ലെങ്കില്‍ വര്‍ത്തമാനമാണ് അസ്തിത്വം. വര്ത്തമാനത്തിലായിരിക്കുക, നിങ്ങള്‍ സ്വതന്ത്രനാവുകയായി. അതില്‍ത്തന്നെ ജീവിക്കുക, അതാണ് ആനന്ദം.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: