കൊച്ചി :ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റാന്‍ബാക്സി മലേഷ്യയില്‍ ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മാണശാല ആരംഭിക്കും. ഇതിനായി സ്ഥലം അനുവദിച്ചുകിട്ടിയതായി റാണ്‍ബാക്സി അറിയിച്ചു. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും നിരവധി പ്രമുഖ വ്യവസായ സ്ഥാപനങ്ങളുള്ള ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുമായ കുലിം ഹൈടെക്ക് പാര്‍ക്കുമായി റാന്‍ബാക്സി ഇത് സംബന്ധിച്ച് കരാര്‍ ഒപ്പുവെച്ചു.
മലേഷ്യയിലെ കേദാഹ് സ്റ്റേറ്റിലെ കുലിമിലാണ് കുലീം ഹൈടെക് പാര്‍ക്ക് (ഗഒഠജ)സ്ഥിതി ചെയ്യുന്നത്. ഞങ്ങടആ (ഞമിയമഃ്യ ങമഹമ്യശെമ ടറി ആവറ) യുടെ മാനേജിംഗ് ഡയറക്ടര്‍ ടി. ജയബാലന്‍ തങ്കരാജയും, ഗഒഠജ യുടെ പ്രസിഡന്റ് ടുവാന്‍ ഹാജി മുഹമ്മദ് സോബ്റിയും നിക്ഷേപ വികസന അതോറിറ്റി (ങകഉഅ) മന്ത്രാലയത്തിലെ പ്രതിനിധികളുടെയും, റാണ്‍ബാക്സി സിഇഒ & മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ സോഹ്നിയുടെയും സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.
ഏകദേശം 35 ദശലക്ഷം യുഎസ് ഡോളര്‍ മൂലധന നിക്ഷേപത്തോടെ 15 ഏക്കറോളം സ്ഥലത്ത് നിര്‍മ്മിക്കുന്ന റാണ്‍ബാക്സി ഗ്രീന്‍ഫീല്‍ഡ് ശാല 200 ലധികം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും.
മലേഷ്യയില്‍ റാണ്ബാക്സിയുടെ രണ്ടാമത്തെ നിര്‍മ്മാണശാലയായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മലേഷ്യയില്‍ ഗ്രീന്‍ഫീല്‍ഡ് മാനുഫാക്ചറിംഗ് ശാല സ്ഥാപിക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ റാന്‍ബാക്സിക്ക് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: