ന്യൂദല്‍ഹി: ഇന്ത്യന്‍ ഷൂട്ടിംഗ് താരം രോഞ്ജന്‍ സോധിയെ ഖേല്‍രത്ന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു. മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി, ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ബാഡ്മിന്റണ്‍ താരം പി.വി സിന്ധു എന്നിവര്‍ ഉള്‍പ്പെടെ 15 കായിക താരങ്ങളെ അര്‍ജ്ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കോട്ടയം ചാന്നാനിക്കാട് സ്വദേശിയായ രഞ്ജിത്ത് മഹേശ്വരി ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോഡിന് ഉടമയാണ്. അതേസമയം മലയാളി വോളിബോള്‍ താരം ടോം ജോസഫ് ഒന്‍പതാം തവണയും അവാര്‍ഡില്‍ നിന്ന് തഴയപ്പെട്ടു. ഇത് ഒമ്പതാം തവണയാണ് ടോം അര്‍ജുന അവാര്‍ഡില്‍ നിന്ന് തഴയപ്പെടുന്നത്. തന്നെ തഴഞ്ഞതില്‍ നിരാശയുണ്ടെന്ന് ടോം ജോസഫ് പറഞ്ഞു. ഇനി അവാര്‍ഡിനായി അപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കായികതാരത്തിന് രാജ്യം നല്കുന്ന പരമോന്നത ബഹുമതിയാണ് ഖേല്‍രത്ന പുരസ്ക്കാരം. ഖേല്‍രത്നയ്ക്കായി തെരഞ്ഞെടുക്കപ്പെടുന്ന ഏഴാമത്തെ ഷൂട്ടിംഗ് താരമാണ് രോഞ്ജന്‍ സോധി. 2010-2011 കാലയളവില്‍ തുടര്‍ച്ചയായി ഷൂട്ടിംഗില്‍ വിജയം നേടിയ താരമാണ് സോധി.
അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്യപ്പെട്ട താരങ്ങള്‍
രഞ്ജന്‍ സോധി – ഷൂട്ടിംഗ്
ചെക്രോവോളു സ്വുറോ – ആര്‍ച്ചറി
രഞ്ജിത് മഹേശ്വരി – അത്ലറ്റിക്സ്
പി.വി. സിന്ധു -ബാഡ്മിന്റണ്‍
കവിത ചാഹല്‍- ബോക്സിംഗ്
രൂപേഷ് ഷാ – സ്നൂക്കര്‍ ആന്‍ഡ് ബില്യാര്ട്സ്
വിരാട് കോഹ്ലി – ക്രിക്കറ്റ്
അഭിജീത് ഗുപ്ത – ചെസ്
ഗഗന്‍ജിത് ഭുള്ളര്‍ – ഗോള്‍ഫ്
സബ അന്‍ജും – ഹോക്കി
രാജ്കുമാരി റാത്തോര്‍ – ഷൂട്ടിംഗ്
ജോഷ്ന ചിന്നപ്പ – സ്ക്വാഷ്
നേഹാ രാതി – റെസ്ലിങ്
ധര്‍മേന്ദര്‍ ദലാല്‍ – റെസ്ലിങ്
അമിത് കുമാര്‍ സരോഹ- അത്ലറ്റിക്സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: