മുംബൈ: സ്വര്‍ണ വില പവന് 520 രൂപ കൂടി 22,000 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 65 രൂപ കൂടി 2750 രൂപയായി.
രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിക്കുള്ള നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനിച്ചതാണ് സ്വര്‍ണവില കൂടാന്‍ ഇടയാക്കിയത്.
വ്യാപാരക്കമ്മി പിടിച്ചുനിര്‍ത്താന്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുമെന്ന് ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
സ്വര്ണത്തിനുപുറമെ വെള്ളി, പെട്രോളിയം, നിത്യോപയോഗത്തിനല്ലാതെയുള്ള വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: