ന്യൂദല്‍ഹി: കസ്റ്റംസ് ഡ്യൂട്ടി നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യത. രൂപയുടെ മൂല്യ തകര്‍ച്ചയെ തടയുന്നതിന്റെ ഭാഗമായാണ് നിരക്കുകള്‍ ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുന്നതെന്നാണ് അറിയുന്നത്.
നിലവില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യതകര്‍ച്ചയാണ് ഡോളറിനെതിരെ രൂപാ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നതോടെ രൂപക്ക് തിരിച്ചുവരവിനുള്ള വഴി തുറക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
സ്വര്‍ണം, വെള്ളി ഉള്‍പ്പടെ ഇറക്കുമതിയില്‍ മുന്‍നിരയില്‍ ഉള്ളവയുടേതടക്കം നികുതി വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: