ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. കാശ്മീര്‍ അതിര്‍ത്തിയില്‍ സാംബ ജില്ലയിലെ രാംഗഡ് മേഖലയിലാണ് ഇന്ന് പുലര്‍ച്ചെ വെടിവയ്പ്പുണ്ടായത്. ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ ബി.എസ്.എഫ് പോസ്റ്റിലേക്കാണ് അവസാനം വെടിവയ്പ്പുണ്ടായിട്ടുള്ളത്.
ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. യാതൊരുവിധ പ്രകോപനവും കൂടാതെ പാക്സേന വെടിവെയ്ക്കുകയായിരുന്നു. രാവിലെ 7.15ഓടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ആക്രമണം 15 മിനിറ്റോളം നീണ്ടുനിന്നു.
അടുത്തിടെ നടന്ന പാക്സേനയുടെ വെടിവെയ്പ്പില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഏതാനും ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 72 മണിക്കൂറിനുള്ളില്‍ എട്ടിലധികം തവണ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൈന്യം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: