ന്യൂദല്‍ഹി: സോളാര്‍ പ്രശ്നം ഇടതു എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശ്രമിച്ചു. സബ്മിഷനായി പ്രശ്നം ലോക്സഭയില്‍ ഉന്നയിക്കാന്‍ ശ്രമം നടന്നെങ്കിലും കാശ്മീര്‍ വിഷയത്തില്‍ ശൂന്യവേള ഒഴിവാക്കിയതോടെ ഇതുനടന്നില്ല. എന്നാല്‍ സോളാര്‍ പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുന്നതിനെ ബിജെപി പിന്തുണയ്ക്കുമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷ ഉപനേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കോടികളുടെ അഴിമതിയാണ് സോളാറുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും അഴിമതിയുമായി ബന്ധമുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സോളാര്‍ വിഷയത്തില്‍ നോട്ടീസ് നല്കിയാല് ചര്‍ച്ച അനുവദിക്കാമെന്ന് രാജ്യസഭയില്‍ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ. കുര്യന് അറിയിച്ചു. ഇന്നലെ സോളാര്‍ അഴിമതിക്കെതിരായ പ്ലക്കാര്‍ഡുകളുമായാണ് ഇടത് എംപിമാര്‍ സഭയിലെത്തിയത്. ഇടതുപക്ഷ പാര്‍ലമെന്റംഗങ്ങള്‍ സഭാകവാടത്തില്‍ പ്രതിഷേധവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: