ന്യൂദല്‍ഹി: ജൂലൈയില്‍ ആഭ്യന്തര കാര്‍ വില്പനയില് ഇടിവ് നേരിട്ടു. കാര്‍ വില്പന 7.4 ശതമാനം ഇടിഞ്ഞ് 131,163 യൂണിറ്റിലെത്തി. 2012 ല്‍ ഇതേ കാലയളവില്‍ ഇത് 1,41,646 യൂണിറ്റായിരുന്നു. മോട്ടോര്‍ സൈക്കിള്‍ വില്പനയും 1.52 ശതമാനം ഇടിഞ്ഞ് 8,09,312 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,21,821 യൂണിറ്റായിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബെയില്‍ മാനുഫാക്ച്വേഴ്സ്(സിയാം) ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ജൂലൈയില്‍ മൊത്തം ഇരുചക്ര വാഹന വില്പന 0.06 ശതമാനം ഇടിഞ്ഞ് 11,31,992 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 11,32,696 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിച്ചത്. വാണിജ്യ വാഹനങ്ങളുടെ വില്പന 14.93 ശതമാനം ഇടിഞ്ഞ് 55,301 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്പന 65,008 യൂണിറ്റായിരുന്നുവെന്ന് സിയാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ വിഭാഗങ്ങളിലെ മൊത്തം വാഹന വില്പന 2.08 ശതമാനം ഇടിഞ്ഞ് 14,15,102 യൂണിറ്റിലെത്തി. 2012 ജൂലൈയില്‍ ഇത് 14,45,112 യൂണിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: