മോസ്കോ: രണ്ടു കൊല്ലം മുമ്പ് ദേഗുവില്‍ ഫൗള്‍ സ്റ്റാര്‍ട്ടിന്റെ പേരില്‍ നഷ്ടമായ ലോക അത്ലറ്റ് ചാമ്പ്യന്‍ഷിപ്പിലെ 100 മീറ്റര്‍ സ്വര്‍ണം ഉസൈന്‍ ബോള്‍ട്ട് ഇന്നലെ മോസ്കോയില്‍ വീണ്ടെടുത്തു.
ലൂഷിന്സ്കി സ്റ്റേഡിയത്തില്‍ അമേരിക്കന്‍ താരം ജസ്റ്റിന് ഗാറ്റ്ലിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് 9.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് സ്വര്‍ണം നേടിയത്. ഈ സീസണിലെ ബോള്‍ട്ടിന്റെ ഏറ്റവും മികച്ച സമയമാണിത്.
9.85സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജസ്റ്റിന് ഗാറ്റ്ലിന് വെള്ളി സ്വന്തമാക്കിയപ്പോള്‍ ജമൈക്കയുടെ തന്നെ നെസ്റ്റ കാര്‍ട്ടര്‍ വെങ്കലത്തിലെത്തി. 9.95 സെക്കന്‍ഡിലാണ് കാര്‍ട്ടര്‍ ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: