കൊച്ചി: ചെറുകിട ഇടത്തരം വ്യാപാരികള്‍ക്കു വേണ്ടിയുള്ള പുതിയ പ്രൊലയന്റ് സെര്‍വര്‍ എച്ച് പി വിപണിയില്‍ ഇറക്കി. വ്യാപാരികളുടെ ഐടി ഇന്‍ഫ്രാ സ്ട്രക്ചര്‍ മാനേജ്മെന്റ്, മെയ്ന്റനന്‍സ് എന്നിവ ലഘുകരിച്ചുകൊണ്ട് വ്യാപാര ഫലം ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് പുതിയ സെര്‍വര്‍.
റീട്ടെയ്ല്‍ സ്റ്റോറുകള്‍, ക്ലിനിക്കുകള്‍, റിയല്‍ എസ്റ്റേറ്റ് ഓഫീസുകള്‍ എന്നിവയ്ക്കുള്ള വ്യാപാരത്തെ ശക്തിപ്പെടുത്താനുതകുന്ന ചെലവുകുറഞ്ഞ സെര്‍വര്‍ ആണിത്.
പരിമിതമായ തൊഴിലാളികള്‍, കുറഞ്ഞ സാമ്പത്തികം എന്നിവ ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന വെല്ലുവിളികളാണ്. ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനോ വ്യാപാരാവശ്യങ്ങള്‍ നേരിടാനോ ഇതുമൂലം കഴിയാതെ വരുന്നു ഇതിനൊരു ഫലപ്രദമായ പ്രതിവിധിആണ് പുതിയ സെര്‍വര്‍.
ഇന്നത്തെ സ്ഥിതി വച്ചു കണക്കാക്കുമ്പോള്‍, അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തില്‍ 5.1 ദശലക്ഷം ചെറുകിട വ്യാപാരികള്‍ക്കു മാത്രമാണ് ഒരു സെര്‍വര്‍ സ്വന്തമാക്കാന്‍ കഴിയുക.
പുതിയ എച്ച് പി പ്രൊലയന്റ് മൈക്രോ സെര്‍വര്‍ ജനറേഷന് 8 തികച്ചും ഒരു പ്രാഥമിക സെര്‍വര്‍ ആണ്. അതിനൂതന എച്ച് പി സമാര്‍ട്ട് സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങളും ഇതില്‍ ലഭ്യമാണ്. എച്ച് പി മൈക്രോസെര്വര്, കേന്ദ്രീകൃതവും എവിടെയും ഏതു സമയത്തും ഡാറ്റാ ലഭ്യമാക്കുന്നു. ഉല്‍പ്പാദന ക്ഷമത പരമാവധി വര്‍ധിപ്പിക്കാന്‍ ഇത് തൊഴിലാളികളെ സഹായിക്കുകയും ചെയ്യും.
എച്ച് പി പ്രൊലയന്റ് എം എല്‍ 10, എച്ച് പി പ്രൊലയന്റ് ഡി എല്‍ 320 ഇ, ജന്‍ 8 വി2, എച്ച് പി പ്രൊലയന്റ് എം എല്‍ 310 ഇ, ജന്‍ 8 വി2 എന്നീ ചെലവ് കുറഞ്ഞ പോര്‍ട്ട്ഫോളിയോകളും ചെറുകിട ഇടത്തരം വ്യാപാരികള്‍ക്കു വേണ്ടി. എച്ച് പി യില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ചെറുകിട ഇടത്തരം വ്യാപാരികളുടെ അടിസ്ഥാന വ്യാപാരാവശ്യങ്ങള്‍ക്ക് എല്‍ പി പ്രൊലയന്റ് ശ്രേണിയിലെ ഏതു സൊലൂഷനും പ്രയോജനപ്പെടുത്താവുന്നതാണെന്ന് എച്ച് പി ഇന്ത്യ 15എസ് ഡയറക്ടര്‍ കെ . വിക്രം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: