മോണ്ട്രിയല്: മുന്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാേഫല്‍ നദാല്‍ മോണ്ട്രിയല് മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. വാശിയേറിയ മത്സരത്തിനൊടുവില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചിനെ തകര്‍ത്തെറിഞ്ഞാണ് നദാല്‍ ഫൈനലിലേക്ക് കുതിച്ചത്. രണ്ടര മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ 6-4, 3-6, 7-6 (2) എന്ന സ്കോറിനാണ് ലോക നാലാം നമ്പര്‍ നദാല്‍ ഡോകോവിച്ചിനെ കീഴടക്കിയത്. ഈവര്‍ഷം മൂന്നു മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയതില്‍ ഡോകോവിച്ചിനെതിരെ നദാല്‍ നേടുന്ന രണ്ടാം വിജയമാണിത്.
മത്സരത്തിലെ ആദ്യ സെറ്റ് നദാല്‍ നേടിയെങ്കിലും രണ്ടാം സെറ്റ് നേടി ഡോകോവിച്ച് തിരിച്ചുവന്നു. എന്നാല്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ മൂന്നാം സെറ്റ് സ്വന്തമാക്കി നദാല്‍ സീസണിലെ തന്റെ പത്താം ഫൈനല്‍ പ്രവേശനം സ്വന്തമാക്കി. 2005ലും 2008ലും മോണ്ട്രിയല് ഓപ്പണ്‍ കിരീടം നദാലിനായിരുന്നു.
ഡോകോവിച്ചിനെതിരായ വിജയം പ്രധാനപ്പെട്ടതാണ്. കാരണം മറ്റ് എതിരാളികളെക്കാള്‍ വളരെ ശക്തനാണ് അദ്ദേഹം,’വിജയത്തെ കുറിച്ച് നദാലിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. മത്സരത്തില്‍ രണ്ട് പേര്‍ക്കും
മികച്ച അവസരം ലഭിച്ചു. എന്നാല്‍ അവസാന സെറ്റില്‍ മികച്ച കളി പുറത്തെടുത്ത നദാല്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ കനേഡിയന്‍ താരം മിലോസ് റാവോനികാണ് നദാലിന്റെ എതിരാളി. നാട്ടുകാരനായ വാസെക് പോസ്പിസിലിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് മിലോസ് ഫൈലില്‍ പ്രവേശിച്ചത്. അതേസമയം വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസ് ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്വാന്‍സ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെറീന ഫൈനലിലേക്ക് കുതിച്ചത്. സ്കോര്‍: 7-6 (7/3), 6-4. ഫൈനലില്‍ റുമാനിയയുടെ സീഡ് ചെയ്യപ്പെടാത്ത സൊറാന സിര്സ്റ്റിയാണ് സെറീനയുടെ എതിരാളി. നാലാം സീഡ് ചൈനയുടെ നാ ലീയെ പരാജയപ്പെടുത്തിയാണ് സൊറാന ഫൈനലില്‍ സ്ഥാനം നേടിയത്. സ്കോര്‍ 6-1, 7-6.
പ്രതികരിക്കാൻ ഇവിടെ എഴുതുക: