വാഷിംഗ്ടണ്‍: ആഭ്യന്തര-ബാഹ്യ രഹസ്യവിവര ശേഖരണ രംഗത്ത് പരിഷ്കാരങ്ങള്‍ കൊണ്ടുവരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രസ്താവിച്ചു. നിലവിലുണ്ട സംവിധാനങ്ങളെ ആരും പഴിക്കുകയില്ലെന്നു വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം ഈ രംഗത്ത് കൂടുതല്‍ സുതാര്യത കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടു.
അമേരിക്കക്കാരുടെയും വിദേശ രാജ്യങ്ങളിലെ പൗരന്മാരുടെയും ഫോണുകളും ഇ മെയിലുകളും വഴി വന്‍തോതില്‍ നടത്തിക്കൊണ്ടിരിക്കുന്ന രഹസ്യ വിവര ശേഖരണ സമ്പ്രദായം നിര്‍ത്തുമോ എന്നതിനെക്കുറിച്ച് ഒബാമ ഒരു സൂചനയും നല്‍കിയിട്ടില്ല. അമേരിക്കയില്‍ 2011-നു നടന്ന ഭീകരാക്രമണത്തിനു ശേഷം യുഎസ് പ്രസിഡന്റിനു വിവരശേഖരണത്തിന് കോണ്‍ഗ്രസ് നല്കിയ അധികാരം വിനിയോഗിച്ചത് സംബന്ധിച്ച് അടുത്തിടെയുണ്ടായ വിവാദങ്ങള്‍ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായിരുന്നു.
ഈ സാഹചര്യത്തില്‍ ഒബാമയുടെ പുതിയ പ്രഖ്യാപനം രാജ്യത്തിനകത്തും പുറത്തും രഹസ്യ വിവര ശേഖണം സംബന്ധിച്ചുണ്ടായിരിക്കുന്ന ആശങ്കകളും അവിശ്വാസങ്ങളും ഇല്ലാതാക്കാനുണ്ട ശ്രമത്തിന്റെ ഭാഗമാണെന്നാണു വിലയിരുത്തപ്പെടുന്നത്.
തുടക്കത്തില്‍ ഇങ്ങനെയൊരു വിവര ശേഖരണംതന്നെ നടക്കുന്നില്ലെന്നു പറഞ്ഞ അമേരിക്കന്‍ സര്‍ക്കാരിന് പിന്നെ അതു സമ്മതിക്കേണ്ടിവന്നു. ഇപ്പോള്‍ എന്‍എസ്എ പറയുന്നത് ഫോണ്‍ മാത്രമല്ല, അതേ മാതൃകയില്‍, ക്രഡിറ്റുകാര്ഡുപയോഗത്തിലും ഹോട്ടല്‍ ബില്ലിംഗുകളിലും ഇന്റര്‍നെറ്റ് സംവിധാന ഉപയോഗത്തിലും നിന്ന് വിവര ശേഖരണം നടത്തിയേക്കാമെന്നാണ്.
ഒബാമ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സംവിധാനപ്രകാരം അമേരിക്കയുടെ ഈ അധികാരം വിലയിരുത്താന്‍ ഒരു പ്രത്യേക സമിതിയുണ്ടായിരിക്കും. ഒരു സ്വതന്ത്ര അറ്റോണിയെ നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
അമേരിക്കയുടെ റഷ്യയുമായുണ്ട ബന്ധത്തില്‍ അടുത്തിടെ അകല്‍ച്ചയുണ്ടായി. ചാരപ്രവര്‍ത്തനം നടത്തിയതിന് അമേരിക്ക പിടികൂടാന്‍ നടക്കുന്ന എഡ്വേഡ് സ്നോഡന് റഷ്യ രാഷ്ട്രീയ അഭയം കൊടുത്തത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായാണ് അടുത്ത മാസം നടക്കാനിരുന്ന പുടിന്-ഒബാമ കൂടിക്കാഴ്ച ഒബാമ ഉപേക്ഷിച്ചത്. ഇത് നയതന്ത്ര രംഗത്തെ അമേരിക്കന്‍ ചുവടുപിഴവായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
കഴിഞ്ഞ ഏപ്രിലിനു ശേഷം ഇതാദ്യമായാണ് ഒബാമ മാധ്യമങ്ങള്‍ക്കു മുന്നില്‍ വരുന്നത്. അതുകൊണ്ടുതന്നെ ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചു. മണിക്കൂര്‍ നീണ്ട പത്രസമ്മേളനത്തില്‍ സൂച്ചിയില്‍ നടക്കുന്ന വിന്റര്‍ ഒളിംപിക്സില്‍നിന്ന് അമേരിക്ക പിന്മാറുന്നത് ശരിയല്ലെന്ന് ഒബാമ അഭിപ്രായപ്പെട്ടു. റഷ്യയുടെ പുതിയ സ്വവര്ഗരതിവിരുദ്ധ നിയമത്തെ തുടര്‍ന്ന് ഒളിംപിക്സില്‍നിന്നു വിട്ടു നില്‍ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: