ഗ്വാന്‍ഷു: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് വെങ്കലമെഡല്‍. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു. പുരുഷ വിഭാഗത്തില്‍ പ്രകാശ് പാദുക്കോണും വനിതാ വിഭാഗം ഡബിള്‍സില്‍ ജ്വാല ഗുട്ട -അശ്വിനി പൊന്നപ്പ സഖ്യവും മുന്‍പ് മെഡല്‍ നേടിയിട്ടുള്ളത്.
സെമിയില്‍ സിന്ധു തായ്ലന്‍ഡിന്റെ റാച്ചനോക്കിനോട് 21-10, 21-13 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു. ചൈനയുടെ ഏഴാം സീഡ് ഷിസിയാന്‍ വാങ്ങിനെയാണ് സിന്ധു ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. സ്കോര്‍ 21-18, 21-17. ഇതോടെ സിന്ധു മെഡല്‍ ഉറപ്പാക്കുകയായിരുന്നു. നേരത്തെ രണ്ടാം സീഡ് ചൈനയുടെ വാംഗ് യിഹാനെ അട്ടിമറിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ എത്തിയത്. പത്താം സീഡാണ് സിന്ധു. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നാലാം സീഡ് താരം സൈന നെഹ്വാള് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പുറത്തായിരുന്നു. ഇതിനിടയിലാണ് സിന്ധുവിന്റെ അട്ടിമറിജയം.
വാങ്ങിനെതിരെ തുടക്കം മുതല്‍ തന്നെ മേധാവിത്വം പുലര്‍ത്തിയാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്. രണ്ടു സെറ്റുകളിലും ഒരിക്കല്‍പ്പോലും സിന്ധു ലീഡ് വഴങ്ങിയില്ല. ഒന്നാം സെറ്റില്‍ തുടര്‍ച്ചയായി മൂന്നു പോയിന്റ് കരസ്ഥമാക്കി വാങ് 18-19 എന്ന പോയിന്റിലെത്തിയെങ്കിലും മനോബലം കൈവിടാതെ പിടിച്ചു നിന്ന സിന്ധു സെറ്റ് സ്വന്തമാക്കി.
അതേസമയം ഇന്ത്യയുടെ സൈന നെഹ്വാളും പാരുപള്ളി കശ്യപും ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലിലാണ് പുറത്തായത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ദക്ഷിണ കൊറിയന്‍ താരമാണ് സൈനയെ പരാജയപ്പെടുത്തിയത്. സൈനയെ തോല്‍വിയുടെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (2321, 219) ദക്ഷിണ കൊറിയന്‍ താരം യിയോണ്‍ ജുബെ തോല്പിച്ചത്. സൈനയെ തോല്പിച്ച് ദക്ഷിണ കൊറിയന്‍ താരം യിയോണ്‍ ജുമ്പെ വെങ്കലമെഡല്‍ കരസ്ഥമാക്കി.
ചൈനയുടെ താരം പെര്ഗ്യൂ ഡ്യൂവിനോടാണ് കശ്യപ് പരാജയപ്പെട്ടത്. 2116, 2022, 1521 സ്കോറിനാണ് പെര്ഗ്യു ഡ്യൂവ് കശ്യപിനെ തോല്പിച്ചത്. ഇനി പി ബി സിന്ധു മാത്രമാണ് ലോക ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രതീക്ഷ. ലോകചാമ്പ്യന് ഷിപ്പില്‍ മത്സരിക്കുന്ന സൈന നെഹ്വാളിന് ലോക റാങ്കിംഗില്‍ നേരത്തെ സ്ഥാനനഷ്ടം സംഭവിച്ചിരുന്നു. തായ്ലന്റിന്റെ റാച്ചനോക്ക് ഇന്റാണ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വോര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതോടെയാണ് സൈനയ്ക്ക് സ്ഥാനനഷ്ടം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: