ലണ്ടന്‍: അധോലോക നായകന് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഷെഹരിയാര്‍ ഖാന്. എന്നാല്‍ ഇപ്പോള്‍ ദാവൂദ് പാക്കിസ്ഥാനിലില്ലെന്നും യുഎയിലേക്ക് കടന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടി നവാസ് ഷെരീഫ് നിയോഗിച്ച പ്രത്യേക നയതന്ത്രജ്ഞനാണ് ഷെഹരിയാര്‍. ഇതാദ്യമായാണ് പാക്കിസ്ഥാന് സര്‍ക്കാരിന്റെ പ്രതിനിധിയായ ഒരാള്‍ ദാവൂദ് രാജ്യത്തുണ്ടായിരുന്നുവെന്ന് സമ്മതിക്കുന്നത്.
ദാവൂദിനെ സംബന്ധിച്ചുള്ള വിവരങ്ങളും കേസുവിവരങ്ങളും പലവട്ടം കൈമാറിയിരുന്നെങ്കിലും ദാവൂദ് ഇബ്രാഹിമിന്റെ സാന്നിധ്യം പാക്കിസ്ഥാന് ഇത്രയും നാള് നിഷേധിക്കുകയായിരുന്നു. ദാവൂദ് രാജ്യത്തുണ്ടെങ്കില്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും ഇത്തരം അധോലോക നായകരെ രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഷെഹരിയാര്‍ ഖാന് പറഞ്ഞു.
പാക്കിസ്ഥാനെ മാത്രമല്ല, ഇന്ത്യയെയോ അഫ്ഗാനിസ്ഥാനെയോ പോലുള്ള മറ്റ് വിദേശ രാജ്യങ്ങളെ ആക്രമിക്കുന്ന ക്രിമിനലുകള്‍ക്കെതിരായി നടപടികള്‍ സ്വീകരിക്കുന്ന സര്‍ക്കാരാണ് നവാസ് ഷെരീഫിന്റേത്. രാജ്യത്ത് ക്രിമിനലുകള്‍ വളരാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ഷെഹരിയാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: