അങ്കമാലി: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ഉമ്മന്‍ചാണ്ടി രാജിവെക്കുക, ദുര്‍നടപ്പുകാരനായ അങ്കമാലി എംഎല്‍എ ജോസ് തെറ്റയില്‍ രാജിവെക്കുക, വെള്ളപ്പൊക്കത്തില്‍ കൃഷിയും ഗൃഹോപകരണങ്ങളും നശിച്ചവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുക, 100 ദിവസം പോലും തികയാത്ത റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ നടപടിയെടുക്കുക, തുറവൂര്‍ സെന്റ് അഗസ്റ്റിന് യുപി സ്കൂളിന് മുമ്പില്‍ ഹമ്പ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ തുറവൂര്‍ കവലയില്‍ ജനജാഗ്രതാസദസ് സംഘടിപ്പിച്ചു.
യോഗത്തില്‍ ബിജെപി തുറവൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ടി. ഷാജി അധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, വി.ഡി. മുരളീധരന്, കെ.ആര്. രവി, പി.കെ. അപ്പുക്കുട്ടന്, ചന്ദ്രന് ബി.വി, വി.ആര്. ദേവന്, വി.കെ. രഞ്ചന്‍, സജി കെ.ജി, കെ.കെ. ഷൈജന്‍, എന്‍.എ. സദന്, ഷൈജു, ഒ.കെ. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: