വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച ബരാക് ഒബാമ റദ്ദാക്കി. യുഎസ് മുന്‍ ഏജന്റായിരുന്ന സ്നോഡന് റഷ്യ അഭയം നല്‍കിയതുമായി ബന്ധപ്പെട്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ഈ തീരുമാനമെടുത്തതെന്ന് വൈതൗസ് വൃത്തങ്ങള്‍ അറിയിച്ചു. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടക്കുന്ന ജി 20 സാമ്പത്തിക ഉച്ചകോടിയില്‍ ഇരുനേതാക്കളും പ്രത്യേക കൂടിക്കാഴ്ച നടത്താന്‍ ധാരണയുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയില്‍നിന്നാണ് ഒബാമ പിന്മാറിയത്. എന്നാല്‍ ജി 20 മീറ്റില്‍ അദ്ദേഹം പങ്കെടുക്കും.
സ്നോഡന് അഭയം നല്കിയ റഷ്യയുടെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് വൈതൗസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയുടെ നടപടി നിരാശാജനകമാണെന്ന് ഒബാമയും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക മറ്റ് രാജ്യങ്ങളില്‍ നടത്തുന്ന ചാരപ്രവര്‍ത്തനം സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് സ്നോഡന് നേട്ടപ്പുള്ളിയായത്. ഫോണ്‍ ചോര്‍ത്തലും ഇന്റര്‍നെറ്റ് ചാരവൃത്തി സംബന്ധിച്ചും സ്നോഡന് വിവാദമായ വെളിപ്പെടുത്തലുകളാണ് മുമ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: