കാസര്‍കോട്: പക്ഷപാതപരമായി പെരുമാറുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ഷെട്ടി ആവശ്യപ്പെട്ടു. മുസ്ളിംലീഗിണ്റ്റെ സമ്മര്‍ദ്ദത്തിനുവഴങ്ങി നിരപരാധികളെ പീഡിപ്പിക്കുകയാണ് പോലീസ്. പരാതിക്കാരായ വിദ്യാര്‍ത്ഥികളെയടക്കം അന്വേഷണത്തിണ്റ്റെ മറവില്‍ ദിവസം മുഴുവന്‍ സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കുന്നു. ഹൈന്ദവ ആരാധനാലയങ്ങള്‍ അക്രമിച്ച കേസുകള്‍ അട്ടിമറിക്കാന്‍ പരാതിക്കാരെയും സാക്ഷികളേയും ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ൨൨ന് ചേര്‍ന്ന ജില്ലാതല സമാധാന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ബോവിക്കാനം ഉള്‍പ്പെടെ പോലീസിണ്റ്റെ സാന്നിദ്ധ്യത്തില്‍ തന്നെ നടന്ന പ്രകടനത്തിനെതിരെ പെറ്റിക്കേസുപോലും എടുത്തില്ല. പുതുതായി നിയമിക്കപ്പെട്ട ജില്ലാ പോലീസ് മേധാവി നിക്ഷിപ്ത താത്പര്യക്കാരായ ചില പോലീസുകാരുടെ ഉപജാപകവൃന്ദത്തില്‍പ്പെട്ട് മുന്‍വിധിയോടെയാണ് പെരുമാറുന്നത്. അന്വേഷണത്തിണ്റ്റെ പേരില്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. സാധാരണ പോലീസ് ഉദ്യോഗസ്ഥര്‍ക്കുപോലും ഈ വിവരങ്ങള്‍ ലഭിക്കുകയും അവര്‍ ഇതുപയോഗിച്ച് ബ്ളാക്ക്മെയില്‍ നടത്തുകയും ചെയ്യുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇത്. പ്രതികളുടെ മതം നോക്കി നിരപരാധികളായവരെപ്പോലും ക്രൂരമായി മര്‍ദ്ദിക്കുന്നു. ഇതിന് പ്രത്യേക പോലീസുകാരെ നിയോഗിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഫേസ്ബുക്കില്‍ വര്‍ഗ്ഗീയം പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നടപടിയിലും വിവേചനമാണ്. തന്നെയും ബന്ധുക്കളേയും ഫേസ്ബുക്കില്‍ അപമാനിക്കുന്നത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മാസങ്ങള്‍ക്കുമുമ്പ് കാസര്‍കോട്ടെ ഡിവൈഎസ്പിക്ക് നേരിട്ട് നല്കിയ പരാതിയില്‍ പ്രതികളെ പിടികൂടിയില്ല. ഏതാനും ദിവസങ്ങളായി മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിലും നടപടിയില്ല. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരുടെ പരാതികള്‍ അവഗണിക്കുകയാണ്. സമാധാന കമ്മറ്റിയോഗത്തില്‍ ജില്ലാ ഭരണകൂടം നല്കിയ ഉറപ്പുകള്‍ മുഴുവന്‍ ലംഘിക്കപ്പെട്ടുവെന്നും ജില്ലാ പ്രസിഡണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: