നല്ലയാളുകളുമായി മാത്രം സമ്പര്‍ക്കം പുലര്‍ത്തുക. നല്ലയാളുകളുമായി സംസര്‍ഗ്ഗം ചെയ്താല്‍ തീര്‍ച്ചയായും നിങ്ങളും നല്ലവരാകും. നന്മ പുറമേനിന്ന് നേടാവുന്നതല്ല. അത് നിങ്ങളുടെ സ്വഭാവത്തില്‍ അന്തര്‍ലീനമാണ്. ചെറിയ ചെടി നല്ല വളംകൊണ്ടും പരിചരണം കൊണ്ടും വലിയ മരമായി വളരുന്നതുപോലെ നിങ്ങളിലെ അന്തര്‍ലീനമായ നന്മയെ വികസിപ്പിച്ചെടുത്താല്‍ മാത്രം മതി. മാതാപിതാക്കള്‍ക്കും സമൂഹത്തിനും രാജ്യത്തിനും സല്‍പ്പേര് സമ്പാദിക്കുക ‘ഹിന്ദു’ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? അത് താഴെപ്പറയുന്ന ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു.
വിനയം, വ്യക്തിത്വം, ദേശീയത, ഭക്തി, ഐക്യം. ശരിയായ ഹിന്ദു ഈ ഗുണങ്ങളെല്ലാം ഉള്ളയാളാണ്. ശ്രേഷ്ഠമായ ഈ ആദര്‍ശങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുക. മറ്റുള്ളവരുമായി നന്നായി ഇടപെടുക. അപ്പോള്‍ മാത്രമേ നമ്മള് ‘മനുഷ്യന്’ എന്ന പേരിന് അര്‍ഹരാകുകയുള്ളൂ. മനുഷ്യരായി ജനിച്ച് മൃഗങ്ങളേപ്പോലെ പെരുമാറുന്നത് വലിയ തെറ്റാണ്. എപ്പോഴൊക്കെ മൃഗീയവാസനകള്‍ നിങ്ങളില്‍ തലപൊക്കുന്നുവോ അപ്പോഴൊക്കെ സ്വയം ഓര്‍മപ്പെടുത്തുക “ഞാന്‍ മൃഗമല്ല, മനുഷ്യനാണ്.”
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: