സീതാന്വേഷണം
മാരീചന് കൊല്ലട്ടെങ്കിലും സീതാപഹരണം രാവണന് വിചാരിച്ചതുപോലെ നടന്നു. എന്തിനാണ് ലക്ഷ്മണാ സീതയെ ഒറ്റക്ക് നിര്‍ത്തി വന്നത് എന്ന് രാമന് ചോദിച്ചു. ലക്ഷ്മണന് നടന്ന സംഭവങ്ങളെല്ലാം വിസ്തരിച്ച് പറഞ്ഞു. യോഷന്മാരുടെ വാക്കുകള്‍ കേട്ട് വിശ്വസിക്കുന്നവന് ഭോഷനാണ് എന്ന് ഇപ്പോള്‍ മനസ്സിലായോ എന്ന് ചോദിച്ചു തിരിച്ച് ഉടജത്തില്‍ ചെന്നപ്പോള്‍ അവിടെ പര്‍ണ്ണശാലയുമില്ല -സീതയുമില്ല.
നമ്മുടെ പര്‍ണ്ണശാല എവിടെ? ജനകാത്മജ എവിടെ എന്ന രാമന്റെ ചോദ്യത്തിന് ഒന്നും മിണ്ടാന്‍ കഴിയാതെ സ്തംഭംപോലെ സൗമിത്രി നിന്നുപോയി.
സീതയില്ലാതെ ഞാന്‍ അയോദ്ധ്യക്കില്ല. നീ എന്റെ കൂടെ നടന്ന് ദുഃഖിക്കാതെ തിരിച്ച് പൊയ്ക്കോ എന്ന രാമന്റെ കല്പനക്ക് ജ്യേഷ്ഠനെ വെടിഞ്ഞ് ഒരിക്കലും പോകുകയില്ല. സീതാദേവി നഷ്ടപ്പെട്ടത് എന്റെ നോട്ടക്കുറവാണ് എന്ന് സമ്മതിക്കുന്നു എന്ന് ലക്ഷ്മണന് പറഞ്ഞു. സീതനഷ്ടപ്പെട്ടതിന് എന്റെ ബുദ്ധിയില്ലായ്മയാണ് കാരണം, ഞാന്‍ മായാമാനിന്റെ പിറകെ പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. പെണ്ണിന്റെ വാക്ക് കേട്ട് ഞാന്‍ ചാടി പുറപ്പെട്ടത് എന്റെ ബുദ്ധി ഇല്ലായ്മ കൊണ്ടല്ലേ, രാമന് പറഞ്ഞു.
രാമന് അവിടെയുള്ള അടവികള്‍, വള്ളിക്കുടിലുകള്‍ എന്നിവിടങ്ങളിലും ഗോദാവരി നദിയോടും വനദേവമാരോടും ചോദിച്ചു, സീതയെ കണ്ടുവോ എന്ന്? കെഞ്ചി വിനയോത്തോടെ കണ്ടതിനോടെല്ലാം സീതയെ കണ്ടുവോ എന്ന് രാമന് ചോദിച്ചു കൊണ്ടേ ഇരുന്നു.
പ്രാകൃതമനുഷ്യനെപ്പോലെ ജ്യേഷ്ഠന് എന്തിനിങ്ങനെ സങ്കടപ്പെടുന്നു സമാധാനിക്കൂ, പവിത്ര ചരിതയായ സീതാദേവിക്ക് ഒരിക്കലും നാശം സംഭവിക്കില്ല. ത്ര്യൈംബകം വില്ലൊടിച്ച് വേളി കഴിച്ച ആ പുണ്യവതി ദേവി നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടും, അതോടു കൂടി ജ്യേഷ്ഠന്റെ കയ്യാല്‍ നിശാചര വംശവും നാശമടയും എന്ന് ലക്ഷ്മണന് രാമനെ സാന്ത്വനപ്പെടുത്തി.
രാമന് പറഞ്ഞു : ലക്ഷ്മണാ സംശയിക്കണ്ട ജനകാത്മജയെ അപഹരിച്ചവന്‍ ലങ്കാധിപതി രാവണന് തന്നെ ആയിരിക്കണം. ഖരദൂഷണ ത്രിശിരസ്സുക്കളുടെ മരണം, ശൂര്‍പ്പണഖയുടെ അംഗഛേദനം എല്ലാം കേട്ട് അവന് ഇറങ്ങി തിരിച്ചിട്ടുണ്ടാവാം. ആ മാരീചനെ മാന്‍ വേഷത്തില്‍ അയച്ചതും അവനാണ് മരണസമയത്ത് ആവിവരം എന്നോട് പറഞ്ഞു. രാവണന് എങ്ങോട്ടേക്കാണ് കൊണ്ട് പോയിരിക്കുക എന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. മായക്കാരനും സൂത്രശാലിയുമായ അവന് ചിലപ്പോള്‍ ലങ്കയിലേക്കായിരിക്കില്ല കൊണ്ട് പോയത്.
ഇങ്ങനെ ഓരോന്നു പറഞ്ഞ് പരിതപിച്ച് സഹോദരന്മാര് സീതാന്വേഷണം തുടര്‍ന്നു. അങ്ങുമിങ്ങും അലഞ്ഞ് തിരിയുമ്പോള്‍ കിരീടങ്ങളുടെ ചില അവശിഷ്ടങ്ങളും വിമാനത്തില്‍ നിന്ന് അടര്‍ന്ന വീണ ചില മണികളും മറ്റും അങ്ങിങ്ങായി ചിതറിക്കിടക്കുന്നത് കണ്ടു.
ആ സമയം കാട്ടിനുള്ളില്‍ നിന്ന് ഒരു ദീനരോദനം അവരുടെ കര്‍ണ്ണ പുടങ്ങള്‍ക്ക് വിഷയമായി. രോദനം കേട്ട സ്ഥലത്തേക്ക് നടന്ന് ചെന്നു. പക്ഷങ്ങളും കാലുകളുമറ്റ് പക്ഷീന്ദ്രനായ ജടായു മരണോന്മുഖനായി അവിടെ കിടന്ന് രാമനാമം ജപിക്കുന്നു.
രാമന്റെ ചോദ്യത്തിന്നുത്തരമായി ജാടവു എല്ലാം വിവരമായി രാമ-ലക്ഷ്മണന്മാരെ ധരിപ്പിച്ചു. ദക്ഷിണ ദിക്കിലേക്കാണ് പോയത് ഭയങ്കരമായ പോരാട്ടത്തില്‍ അവന് എന്റെ ചിറകുകളും ചരണങ്ങളും വെട്ടിമുറിച്ചു. ചന്ദ്രഹാസത്താല്‍ വെട്ടപ്പെട്ട അടിയന് കാര്യങ്ങള്‍ രാമദേവനെ ധരിപ്പിക്കുന്നത് വരെ മരിക്കാതിരിക്കട്ടെ എന്ന ദേവിയുടെ അനുഗ്രഹത്താല്‍ ഞാന്‍ ഇത് അങ്ങയോട് പറയുന്നു. അവിടുത്തെ തൃക്കരം കൊണ്ട് അടിയനെ ഒന്ന് തലോടി അനുഗ്രഹിക്കേണമെ എന്ന് പറഞ്ഞു.
ഭക്തനും മോക്ഷാര്‍ദ്ധിയുമായ ആ ജടായുഗാത്രം രാമന് തലോടി അനുഗ്രഹിച്ചു. ജടായു പ്രാണന് വെടിഞ്ഞ് നിത്യമുക്തിപദം സംസ്ക്കരിച്ച് അവന്റെ സംസ്കാര കര്‍മ്മങ്ങളും രാമന് അനുഷ്ഠിച്ചു. ഇങ്ങനെ ഒരു സല്ഗതി മറ്റാര്‍ക്ക് ലഭിക്കും.
(തുടരും)
വെങ്കട്ടരാമന് സ്വാമി (ആദ്ധ്യാത്മിക വിജ്ഞാനസദസ്സ്, കൊടുവായൂര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: