പത്തനാപുരം: വികസനം മുരടിച്ച് ഭരണ സ്തംഭനം നിലനില്‍ക്കുന്ന വെട്ടിക്കവല പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി രാജിവയ്ക്കണമെന്ന് ബിജെപി പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി. വെട്ടിക്കവല പഞ്ചായത്തിലെ ചക്കുവയ്ക്കല്‍ പ്രദേശത്തെ വാര്‍ഡുകളെ വികസന പ്രവര്‍ത്തനത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ചക്കുവരയ്ക്കല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചക്കുവരയ്ക്കല്‍ പ്രദേശത്തെ ലക്ഷം വീട് കോളനിയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ചക്കുവരയ്ക്കല്‍ അംഗന്‍വാടിയുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചാണംകുഴി സഹകരണസംഘം ആശുപത്രി ഉടന്‍ സ്ഥാപിക്കുക. അപകടാവസ്ഥയില്‍ നിന്നും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം മാറ്റിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ബിജെപി ഉന്നയിച്ചു. ഇവ പരിഹരിക്കാത്തപക്ഷം ഗ്രാമപഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും മുന്നറിയിപ്പു നല്കി. ബാബു വെട്ടിക്കലല അധ്യക്ഷത വഹിച്ചു. സേതു നെല്ലിക്കോട്, വില്ലൂര്‍ വാര്‍ഡ് മെമ്പര്‍ സന്തോഷ്, വിളക്കുടി ചന്ദ്രന്, സാബു നെല്ലിക്കോട്, രമേഷ് മേലില, സുനില്‍ ചക്കുവരയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: