ധ്യാനത്തിന് മാത്രമേ ദേശകാലാവസ്ഥകളിലെല്ലാം ഒരേ നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമാറുള്ള ഏറ്റവും വലിയ ഒരു ‘പൊതുപ്പെരുക്ക’മായി ധ്യാതാവിനെ ഒടുക്കം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. ജീവന് ഇങ്ങനെ പൂര്ണത്വത്തില് ഒരിക്കലെങ്കിലും ഇണങ്ങിച്ചേര്‍ന്നാല്‍ പിന്നെ തന്നില്‍ത്തന്നെ പൂര്ണതൃപ്തിയേയും ആനന്ദത്തേയും ദര്‍ശിക്കുകയും മിഥ്യാജീവിത ദുഃഖങ്ങളെ സൃഷ്ടിക്കുന്ന കാമം, ലോഭം, മോഹം തുടങ്ങിയവ അവനില്‍ നിന്നും അന്തര്‍ധാനം ചെയ്കയും ചെയ്യുന്നു.
ഏവരിലും ആത്മാവായി സ്ഥിതിചെയ്യുന്ന ആ ആത്മാവ് അതിന്റെ സ്വപ്രകൃതമായ ശാന്തിയിലും സമാധാനത്തിലും വര്‍ത്തിക്കുന്നുവെന്ന് മാത്രമല്ല, ആ വ്യക്തി കൃത്രിമമായ വ്യക്തിബോധത്തെ തികച്ചും ത്യജിച്ച് അവന്റെ യഥാര്ത്ഥഭാവത്തെയും ഈശ്വരപദവിയേയും കൈക്കൊള്ളുകയും ചെയ്യുന്നു. അങ്ങിനെ അവന് ഒരു യഥാര്‍ത്ഥ മഹാത്മാവ് – ജീവന്മുക്തന് – ആയിത്തീരുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: