തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സാമൂഹ്യസേവന വിഭാഗം ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ പുതിയ വഴി കാട്ടുന്നു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ രോഗികള്‍ക്കായാണ് ബാങ്കിന്റെ മാതൃകാപരമായ ഈ സംരഭം. 2013 ആഗസ്റ്റ് അഞ്ചിന് ചികിത്സാചെലവുകള്ക്കായുള്ള ബില്ലിന്റെ പണമടയ്ക്കാന്‍ കൗണ്ടറില്‍ എത്തിയ നിരവധി രോഗികളോട് “ബില്‍ തുക എസ്ബിടി അടച്ചുകഴിഞ്ഞു” എന്ന കാഷ്യര്‍ പറഞ്ഞപ്പോള്‍ അത് അവര്‍ക്ക് അത്ഭുതവും ആശ്വാസവുമായി. ക്യാന്‍സര്‍ രോഗികള്‍ക്ക് നേരിടേണ്ടി വരുന്ന ഭീമമായ ചികിത്സ ചെലവിന്റെ ഒരംശം വഹിക്കുന്ന ബാങ്കിന്റെ ഈ പ്രവര്‍ത്തനം സഹൃദരായ അനവധി ആളുകളുടെ പ്രശംസ പിടിച്ചു പറ്റി.
റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തന്നെ തിരഞ്ഞെടുത്ത, മറ്റൊരുവിധ ധനസഹായവും ലഭിക്കാത്ത അര്‍ഹരായ രോഗികള്‍ക്കാണ് ബാങ്ക് ധനസഹായം നല്‍കിയത്. പരമാവധി ആളുകള്‍ക്ക് സഹായ ലഭ്യത ഉറപ്പ് വരുത്താന്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ളതായി ആര്‍സിസി ക്ഷേമകാര്യ വകുപ്പ് അറിയിച്ച തിങ്കളാഴ്ച്ച ദിവസം തിരഞ്ഞെടുക്കയായിരുന്നു. 396 രോഗികള്‍ക്കായി 11.65 ലക്ഷം രൂപ ബാങ്ക് ധനസാഹയമായി നല്കി. 10 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ ഇതില്‍പ്പെടും. ബാങ്കിന്റെ ഈ സംരഭം ഒരു തുടക്കമാണ്. ഭാവിയിലും സമാനപ്രവര്‍ത്തനങ്ങള്‍ പരിഗണിക്കുന്നുണ്ട്.അര്‍ഹരായ രോഗികളുടെ ഈയൊരു ദിവസത്തെ രജിസ്ട്രേഷന്,ലാബറട്ടറി,റേഡിയേഷന്,കീമോ ചികിത്സ,ശസ്ത്രക്രിയ മരുന്നുകള്‍,ഭക്ഷണം എന്നീ ചെലവുകള്‍ക്കുള്ള തുകയാണ് എസ്ബിടി സംഭാവന ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: