ധാക്ക: ജമാഅത്ത ഇസ്ലാമിയുടെ അംഗീകാരം റദ്ദാക്കിയുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പാര്‍ട്ടിയുടെ ഹര്‍ജി ബംഗ്ലാദേശ് സുപ്രീംകോടതി തള്ളി. ഇതോടെ ജമാ അത്ത ഇസ്ലാമിക്ക് വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി.
വിധി റദ്ദാക്കാനുള്ള സാഹചര്യമില്ലെന്നാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍. ജസ്റ്റിസ് എ.എച്ച്.എം ഷംസുദ്ദീന് ചൗധരിയാണ് ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്.
ഹര്‍ജിയെ പിന്തുണയ്ക്കുന്ന വാദങ്ങള്‍ നിരത്തുന്നതില്‍ പാര്‍ട്ടിയുടെ അഭിഭാഷകന് പരാജയപ്പെട്ടുവെന്നും കോടതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: