ന്യൂയോര്‍ക്ക്: യുഎസ് നഗരമായ ഡോര്സെര്ട്ടില് നാലു വയസ്സുകാരന് വീണ്ടും മേയറായി തെരഞ്ഞെടുക്കപ്പെട്ടു. റോബര്‍ട്ട് ബോബി ടഫ്സ് എന്ന നാലു വയസ്സുകാരനെയാണ് വീണ്ടും നഗരത്തിന്റെ മേയറായി തെരഞ്ഞെടുത്തത്. കഴിഞ്ഞ പ്രവിശ്യം ബോബി ടഫ്സ് ആദ്യമായി തെരഞ്ഞെടുത്തപ്പോള്തന്നെ ലോകമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.
ഡോര്‍സെറ്റ് നഗരത്തിലെ ആളുകള്‍ ഡോര്‍സെറ്റ് ഫെസ്റ്റില്‍വച്ച് അവരുടെ മേയറെ തെരഞ്ഞെടുക്കും ആര്‍ക്ക് വേണമെങ്കിലും മത്സരിയ്ക്കാം. വെറും 22 മുതല്‍ 28 പേര് മാത്രമുള്ള നഗരമാണിത്. റെസ്റോറന്റുകളുടെ ലോക തലസ്ഥാനം എന്നാണ് ഇവിടത്തുകാര്‍ തങ്ങളുടെ നഗരത്തെ വിശേഷിപ്പിക്കുന്നത്. 28 പേരോളം മാത്രമാണ് ജനസംഖ്യ. പ്രത്യേകിച്ച് ഭരണകൂടങ്ങള്‍ ഒന്നും ഇല്ല. ധാരാളം വിനോദ സഞ്ചാരികള്‍ ഇവിടെ വന്ന് പോകാറുണ്ട്.
വ്യത്യസ്തമാണ് ഇവിടത്തെ മേയര്‍ തിരഞ്ഞെടുപ്പ്. നഗരത്തില്‍ സ്ഥിരമായി താമസിക്കുന്ന കുടുംബക്കാര്‍ക്കു മാത്രമെ മത്സരിക്കാന്‍ സാധിക്കുകയുള്ളു.
ഒരു യുഎസ് ഡോളറാണ് ഒരു വോട്ടായി കണക്കാക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ട്ചെയ്യാനുള്ള പെട്ടിവച്ചിരിക്കും. എറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ത്ഥി ജയിച്ചതായി പ്രഖ്യാപിക്കുകയും ലഭിച്ച ഡോളറുകള്‍ ഡോര്‍സെറ്റ് ഫെസ്റ്റില്‍ നടത്തുന്നതിനായി ഉപയോഗിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബോബിയുടെ ചിത്രത്തോട് കൂടിയ കാര്‍ഡ് തയ്യാറാക്കിയിരുന്നു. ബോബിയുടെ ഇഷ്ടവിനോദം മീന്‍ പിടുത്തമാണ്. കാര്‍ഡിന്റെ ഒരു വശത്ത് ബോബി മീന്‍ പിടിക്കുന്ന ചിത്രമാണ്.
മറു വശത്ത് ബോബി തന്റെ കാമുകിയായ സോഫിയോയോടൊപ്പം ഇരിക്കുന്ന ചിത്രമാണ് പ്രചാരണത്തിനായി ഉപയോഗിച്ചത്. ഡയലോഗും പുഞ്ചിരിയും മതി ബോബിക്ക് നാട്ടുകാരുടെ വോട്ട് അടിച്ചുമാറ്റാന്‍. ചിന്നമേയറുടെ ഏറ്റവും ദൗര്‍ബല്യം ഐസ്ക്രീമുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: